ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു; 12 പേർക്ക് പരിക്ക്.

ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു; 12 പേർക്ക് പരിക്ക്.
കൊച്ചി: ശബരിമല തീർത്ഥാടകരുടെ വാഹനം കൊച്ചി ഇടപ്പള്ളിയിൽ  അപകടത്തിൽ പെട്ടു. തീർത്ഥാടകർ സഞ്ചരിച്ച ട്രാവലറിന്റെ പിന്നിൽ കെഎസ്ആർടിസി ബസ് ഇടിക്കുകയായിരുന്നു. ബംഗളൂരുവിലെ കമ്മനഹള്ളിയിൽ നിന്ന് ശബരിമല ദര്‍ശനത്തിന് എത്തിയവരാണ് രാവിലെ എട്ട് മണിയോടെ അപകടത്തില്‍പ്പെട്ടത്. ഡ്രൈവർ അടക്കം 12 പേരായിരുന്നു ട്രാവലറിൽ ഉണ്ടായിരുന്നത്. ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് ശേഷം ശബരിമല ദർശനത്തിനായി പോകുകയായിരുന്നു. കൊച്ചി ഇടപ്പള്ളി ജങ്ഷനടുത്ത് വെച്ച് നിയന്ത്രണം വിട്ട കെ എസ് ആർ ടി സി ബസ്  ട്രാവലറിന്റെ പിന്നിൽ ഇടിക്കുകയായിരുന്നു. ബസ്സില്‍  ഉണ്ടായിരുന്ന ഒമ്പത് പേരെ നിസാര പരിക്കുകളോടെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീർത്ഥാടകർക്കും പരിക്കേറ്റിട്ടുണ്ട്. ബസ് ഒരു ബൈക്കിനെയും ഇടിച്ചു തെറിപ്പിച്ചു.

Post a Comment

വളരെ പുതിയ വളരെ പഴയ