നഗരത്തില്‍ മദ്യപന്റെ അതിക്രമം: തലയടിച്ചു പൊട്ടിക്കല്‍, നഗ്നതാപ്രദര്‍ശനം; സാക്ഷിയായി പോലീസ്.

നഗരത്തില്‍ മദ്യപന്റെ അതിക്രമം: തലയടിച്ചു പൊട്ടിക്കല്‍, നഗ്നതാപ്രദര്‍ശനം; സാക്ഷിയായി പോലീസ്.
കോട്ടയം: കോട്ടയം നഗരമധ്യത്തില്‍ മദ്യപന്റെ അതിക്രമം. അക്രമം തടയാനെത്തിയ ആളുടെ തല അടിച്ചു പൊട്ടിച്ചു. പോലീസിനെ സാക്ഷിയാക്കിയും മദ്യപന്‍ നഗരമധ്യത്തില്‍ അഴിഞ്ഞാടി.
തിരുനക്കര മൈതാനത്തിന്റെ ശൗചാലയത്തോട് ചേര്‍ന്ന് തെരുവില്‍ കഴിയുന്ന സ്ത്രീയും ബാബു എന്ന ആളും മദ്യപിച്ച ശേഷം വാക്കുതര്‍ക്കം ഉണ്ടായതോടെയാണ് പ്രശ്നങ്ങള്‍ക്ക് തുടക്കം. സ്ത്രീയെ ബാബു ക്രൂരമായി മര്‍ദ്ദിച്ചു. തടയാന്‍ ശ്രമിച്ച ആളുകളെ ആക്രോശിച്ചും കത്തി വീശിയും ഓടിച്ചു. നഗ്നതാപ്രദര്‍ശനവും നടത്തുകയുണ്ടായി. ഇതിനിടെ സ്ത്രീയുടെ ശരീരത്തില്‍ നിന്ന് പൊട്ടിയൊലിച്ച ചോര തുടക്കാന്‍ ശ്രമിച്ച ഇതര സംസ്ഥാന തൊഴിലാളിയുടെ തല ബാബു അടിച്ചു പൊട്ടിച്ചു. പോലീസിനെ സാക്ഷി ആക്കിയായിരുന്നു ഈ അതിക്രമം. ഇതരസംസ്ഥാന തൊഴിലാളിയെ ആശുപത്രിയിലേക്ക് മാറ്റി.
       പോലീസ് കണ്‍ട്രോള്‍ റൂമിലും കോട്ടയം വെസ്റ്റ് പോലീസ് സ്‌റ്റേഷനിലും വിളിച്ച് വിവരം പറഞ്ഞിട്ടും ഏറെ സമയത്തിന് ശേഷമാണ് നഗരമധ്യത്തില്‍ നടക്കുന്ന അക്രമം തടയാന്‍ കണ്‍ട്രോള്‍ റൂം പോലീസ് എത്തിയതെന്ന് ആരോപണമുണ്ട്. അക്രമം തടയാനോ ഇയാളെ പിടിച്ചു കൊണ്ടു പോകാനോ പോലീസ് ആദ്യം ശ്രമിച്ചില്ല. അര മണിക്കൂറോളം ഇവിടെ ഗതാഗത സ്തംഭനമുണ്ടായി. വീണ്ടും ഫോണ്‍ വിളിച്ചറിയിച്ചതിനെ തുടര്‍ന്നാണ് കോട്ടയം വെസ്റ്റ് പോലീസ് സ്‌റ്റേഷനില്‍ നിന്ന് പോലീസുകാരെത്തിയത്. ബൈക്കില്‍ പോലീസുകാര്‍ എത്തിയിട്ടും ഒരാള്‍ മാത്രമാണ് അക്രമിയെ കീഴ്‌പ്പെടുത്താന്‍ ശ്രമിച്ചത്. എന്തിനാണ് ഇതിനൊക്കെ പോലീസിനെ വിളിക്കുന്നത് എന്നായിരുന്നു വന്ന ഒരു പോലീസുകാരന്റെ ചോദ്യം. തുടര്‍ന്ന് നാട്ടുകാര്‍ ബഹളം വെച്ചതോടെയാണ് അക്രമിയെ പിടിച്ച് ഓട്ടോറിക്ഷയില്‍ കയറ്റി കൊണ്ടു പോയത്.

Post a Comment

വളരെ പുതിയ വളരെ പഴയ