ക്രിസ്മസ് ദിനത്തിൽ രാത്രിയിൽ ബൈക്കപകടം: റിസോർട്ട് ജീവനക്കാരനായ യുവാവ് മരിച്ചു.

ക്രിസ്മസ് ദിനത്തിൽ രാത്രിയിൽ ബൈക്കപകടം: റിസോർട്ട് ജീവനക്കാരനായ യുവാവ് മരിച്ചു.
കുമരകം : ക്രിസ്മസ് ദിനത്തിൽ രാത്രിയിൽ കുമരകം  ആർ. എ. ആർ. എസിന് സമീപം റോഡിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കുമരകത്തെ റിസോർട്ട് ജീവനക്കാരനായ യുവാവാണ് മരിച്ചത്. കുമരകം പള്ളിച്ചിറ ചെപ്പന്നുകരി ഭാഗം പുത്തൻ പറമ്പിൽ ജിന്റോ സെബാസ്റ്റ്യൻ (31) ആണ് മരിച്ചത്. രാത്രി ഉണ്ടായ അപകടത്തിൽ പരിക്കേറ്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ജിന്റോ ഇന്ന് പുലർച്ചെയാണ് മരിച്ചത്. 
       ക്രിസ്മസ് ദിനത്തിൽ രാത്രി 11.30 ഓടെ കുമരകം കാർഷിക ഗവേഷണ കേന്ദ്രത്തിന് മുന്നിലായിരുന്നു അപകടം. ജോലിയ്ക്ക് ശേഷം വീട്ടിലേയ്ക്ക് മടങ്ങുകയായിരുന്നു ജിന്റോ. ഈ സമയം എതിർ ദിശയിൽ നിന്നും എത്തിയ ബൈക്ക് ജിന്റോയുടെ ബൈക്കിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ തലയടിച്ചാണ് ജിന്റോ വീണത്. ഓടിക്കൂടിയ നാട്ടുകാർ ചേർന്നാണ് ജിന്റോയെ ആശുപത്രിയിൽ എത്തിച്ചത്. പുലർച്ചെയോടെ മരണം സംഭവിച്ചു. മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കുമരകം പൊലീസ് കേസെടുത്തു. സംസ്കാരം പിന്നീട് നടക്കുംകും.

Post a Comment

أحدث أقدم