ഇതരസംസ്ഥാന തൊഴിലാളികളുടെ ആക്രമണം; വാഹനം കത്തിച്ചു, നിരവധി പോലീസുകാര്‍ക്ക് പരിക്ക്.
കൊച്ചി: കിഴക്കമ്പലത്ത് ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന മേഖലയിൽ അക്രമ സംഭവം. ഇന്നലെ രാത്രി 12 മണിയോടെ തൊഴിലാളികൾ താമസിക്കുന്ന ക്യാമ്പിലുണ്ടായ സംഘർഷം പോലീസിനു നേരെയും നാട്ടുകാർക്കു നേരെയും വ്യാപിക്കുകയായിരുന്നു. ഇവർ ഒരു പോലീസ് ജീപ്പിന് തീ വെക്കുകയും നിരവധി പേരെ ആക്രമിക്കുകയും ചെയ്തു. പിന്നീട് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.
ക്രിസ്മസുമായി ബന്ധപ്പെട്ട ആഘോഷത്തിനിടെ തൊഴിലാളികൾക്കിടയിൽ ഏറ്റുമുട്ടൽ ഉണ്ടാകുകയായിരുന്നു. പ്രശ്നം പരിഹരിക്കാൻ ചെന്ന പോലീസുകാരെ തൊഴിലാളികൾ കൂട്ടംചേർന്ന് മർദ്ദിക്കുകയായിരുന്നു. കുന്നത്തുനാട് സിഐ അടക്കമുള്ള നിരവധി പോലീസുകാർക്ക് കാര്യമായി പരിക്കേറ്റു. വാഹനങ്ങൾക്കു നേരെ കല്ലേറും ഉണ്ടായി. രണ്ട് വാഹനങ്ങൾക്കു നേരെ ആക്രമണം ഉണ്ടായി. ഇതിൽ ഒരു വാഹനം പൂർണ്ണമായും കത്തി നശിച്ചു. മറ്റു പോലീസ് വാഹനങ്ങളുടെ താക്കോൽ ഊരിക്കൊണ്ടു പോയി. സ്ഥലത്തെത്തിയ നാട്ടുകാർക്കു നേരെ കല്ലെറിയുകയും ചെയ്തു. പുലർച്ചെ നാലുമണിയോടെയാണ് പ്രതികളെ അറസ്റ്റ് ചെയ്യാൻ സാധിച്ചത്.
إرسال تعليق