കാര്‍ ഇടിച്ചു യുവാവ് മരിച്ചു.
ശാസ്താംകോട്ട: കാല്‍നട യാത്രക്കാരനായ യുവാവ് കാര്‍ ഇടിച്ചു മരിച്ചു. മനക്കര മഠത്തില്‍ വടക്കതില്‍ പരതനായ ഹരിദാസന്റെ മകന്‍ ജയന്‍(43) ആണ് മരിച്ചത്. ഇന്നലെ രാത്രി ഒന്‍പതുമണിയോടെ പഴയ പൊലീസ് സ്‌റ്റേഷന്‍ ഭാഗത്ത് വച്ചാണ് അജ്ഞാതരായ ആരോ ഓടിച്ച സ്വിഫ്റ്റ് കാര്‍ ജയനെ ഇടിച്ചു വീഴ്ത്തി നിര്‍ത്താതെ പോയത്. വളവില്‍ മറ്റേതോ വാഹനത്തെ മറികടന്ന് അമിത വേഗത്തില്‍ പോയ കാര്‍ ആണ് ഇടിച്ചതെന്നു കരുതുന്നു.
രക്തത്തില്‍ കുളിച്ചു കിടന്ന ആളെ ഓടിക്കൂടിയവര്‍ താലൂക്ക് ആശുപത്രിയിലും പിന്നീട് സ്വകാര്യ ആശുപത്രിയിലും എത്തിച്ചു. പിന്നീട് കൊല്ലത്ത് സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാത്രി മരിച്ചു. കാര്‍ കണ്ടെത്താന്‍ ശ്രമം തുടരുന്നു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ