'ഇസ്‍ലാം മതം ഉപേക്ഷിച്ചു, ഇനി പുതിയ പേര് വിളിച്ചാല്‍ മതി': മതം മാറ്റം പ്രഖ്യാപിച്ച് അലി അക്ബര്‍.

'ഇസ്‍ലാം മതം ഉപേക്ഷിച്ചു, ഇനി പുതിയ പേര് വിളിച്ചാല്‍ മതി': മതം മാറ്റം പ്രഖ്യാപിച്ച് അലി അക്ബര്‍.
സംവിധായകന്‍ അലി അക്ബര്‍ ഇസ്‍ലാം മതം ഉപേക്ഷിച്ചു. ഇനി മുതല്‍ താനും കുടുംബവും ഭാരതീയ സംസ്കാരത്തിലായിരിക്കും ജീവിക്കുകയെന്ന് അലി അക്ബര്‍ പറഞ്ഞു. ജന്മം കൊണ്ട് കിട്ടിയ ഉടുപ്പ് ഇന്ന് മുതല്‍ വലിച്ചെറിയുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇനി മുതല്‍ രാമസിംഹന്‍ എന്ന പേരിലായിരിക്കും താന്‍ അറിയപ്പെടുകയെന്നും അലി അക്ബര്‍ വ്യക്തമാക്കി. ഫേസ്ബുക്ക് ലൈവിലൂടെയാണ് അലി അക്ബര്‍ തന്‍റെ മതം മാറ്റം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
       സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്തിന്‍റെ മരണ വാര്‍ത്തക്ക് താഴെ ചിരിക്കുന്ന ഇമോജിയിട്ടതില്‍ പ്രതിഷേധിച്ചാണ് മതം മാറുന്നതെന്നും അലി അക്ബര്‍ വ്യക്തമാക്കി. ഇതിനെതിരെ പ്രതികരിച്ച തന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ടിന് മുപ്പത് ദിവസത്തെ വിലക്ക് ലഭിച്ചതായും ഫേസ്ബുക്കിന്‍റെ തലപ്പത്ത് ജിഹാദികള്‍ കൂടുകൂട്ടിയിരിക്കുക ആണെന്നും അലി അക്ബര്‍ ആരോപിച്ചു.



Post a Comment

വളരെ പുതിയ വളരെ പഴയ