'യേശുക്രിസ്തുവിന്റെ ജീവിതവും ശ്രേഷ്ഠമായ പാഠങ്ങളും എല്ലാവരും ഓർക്കണം'; ആശംസ അറിയിച്ച് പ്രധാനമന്ത്രി.

'യേശുക്രിസ്തുവിന്റെ ജീവിതവും ശ്രേഷ്ഠമായ പാഠങ്ങളും എല്ലാവരും ഓർക്കണം'; ആശംസ അറിയിച്ച് പ്രധാനമന്ത്രി.
ന്യൂഡൽഹി: ക്രിസ്മസ് ആശംസകളറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിൽ കൂടിയാണ് പ്രധാനമന്ത്രി ക്രിസ്മസ് ആശംസകൾ അറിയിച്ചത്. സേവനത്തിനും കരുണയ്ക്കും എളിമയ്ക്കും ഊന്നല്‍ നല്‍കിയ യേശുക്രിസ്തുവിന്റെ ജീവിതവും ശ്രേഷ്ഠമായ പാഠങ്ങളും എല്ലാവരും ഓര്‍ക്കണമെന്നായിരുന്നു മോദിയുടെ ട്വീറ്റ്.
        എല്ലാവർക്കും ക്രിസ്മസ് ആശംസകൾ. സേവനത്തിനും കാരണ്യത്തിനും വിനയത്തിനും ഊന്നൽ നൽകുന്ന യേശു ക്രിസ്തുവിന്റെ ജീവിതവും ശ്രേഷ്ഠമായ പാഠങ്ങളും എല്ലാവരും ഓർക്കണം. എല്ലാവർക്കും ആയുരാരോഗ്യം നേരുന്നു. സമൃദ്ധിയും ഐക്യവും ഉണ്ടാകട്ടെ - അദ്ദേഹം ആശംസിച്ചു.
          ഒമിക്രോണിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് കടുത്ത നിയന്ത്രണത്തിലാണ് ക്രിസ്മസ് ആഘോഷങ്ങൾ നടക്കുന്നത്.

Post a Comment

വളരെ പുതിയ വളരെ പഴയ