കേരളത്തില്‍ ക്രമസമാധാനം തകര്‍ന്നെന്ന് കേന്ദ്രമന്ത്രി നിത്യാനന്ദ റായ്.

കേരളത്തില്‍ ക്രമസമാധാനം തകര്‍ന്നെന്ന് കേന്ദ്രമന്ത്രി നിത്യാനന്ദ റായ്.
കൊച്ചി: സംസ്ഥാനത്തെ ക്രമ സമാധാനം തകര്‍ന്നടിഞ്ഞെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ത റായ്. കേരളത്തില്‍ ബി ജെ പി പ്രവര്‍ത്തകര്‍ വ്യാപകമായി ആക്രമിക്കപ്പെടുക ആണെന്നും ഇത് ജനാധിപത്യ മര്യാദകളുടെ ലംഘനമാണെന്നും അദ്ദേഹം പറഞ്ഞു.
     കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട രഞ്ജിത്ത് ശ്രീനിവാസന്റെ ശവസംസ്കാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ എത്തിയ അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെയാണ് സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ത്തിയത്.
      രഞ്ജിത് വധക്കേസില്‍ പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്നും ഏകപക്ഷീയമാണെന്നും അദ്ദേഹം ആരോപിച്ചു. ഒരു വിഭാഗത്തെ മാത്രം പ്രീണിപ്പിക്കുന്ന തരത്തിലാണ് അന്വേഷണം നടക്കുന്നത്.എല്ലാ സംഭവങ്ങളെക്കുറിച്ചും കൃത്യമായ അന്വേഷണം വേണം. ബിജെപി പ്രവര്‍ത്തകരെ അനാവശ്യമായി കേസില്‍ കുടുക്കുകയാണ് അദ്ദേഹം കുറ്റപ്പെടുത്തി. സംസ്ഥാനത്ത് ക്രമസമാധാന തകര്‍ച്ചയുണ്ടെന്ന ആരോപണവുമായി ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെ. പി. നദ്ദയും രംഗത്തെത്തി.
      അതേസമയം, ആലപ്പുഴയില്‍ കഴിഞ്ഞ ദിവസം ഉണ്ടായ രാഷ്ട‌്രീയ കൊലപാതകങ്ങളെപ്പറ്റി കേന്ദ്രം ഗവര്‍ണ്ണറോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന്‍റെ വിശദീകരണത്തിന് ശേഷം ഗവര്‍ണ്ണര്‍ വിശദമായ റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാരിന് നല്‍കും. കൊലപാതകങ്ങളില്‍ തീവ്രവാദ സംഘടനകള്‍ക്ക് പങ്കുണ്ടോ എന്ന് കേന്ദ്രം പരിശോധിക്കും. സര്‍ക്കാര്‍ നിഷ്ക്രിയമാണെന്നും കേരളം തീവ്രവാദികളുടെ പറുദീസയായി മാറുകയാണെന്നും കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശഖര്‍ ആരോപിച്ചിരുന്നു. സംസ്ഥാന സര്‍ക്കാരിനെ പിരിച്ചു വിടണമെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമിയും ആവശ്യപ്പെട്ടിരുന്നു. പി​ണ​റാ​യി സ​ര്‍​ക്കാ​റിന്റെ കാ​ല​ത്ത് സം​സ്ഥാ​ന​ത്ത് ഇതു​വ​രെ ന​ട​ന്ന​ത് 47 രാ​ഷ്​​ട്രീ​യ കൊ​ല​പാ​ത​ക​ങ്ങ​ളാണെന്നാണ് സം​സ്ഥാ​ന ക്രൈം ​റെ​ക്കോ​ഡ്സ്​ ബ്യൂ​റോ​യു​ടെ കണ​ക്കു​ക​ള്‍ വ്യ​ക്ത​മാ​ക്കു​ന്നത്. ഈ ​വര്‍​ഷം മാ​ത്രം എ​ട്ടു രാ​ഷ്​​ട്രീ​യ കൊ​ല​പാ​ത​ക​ങ്ങ​ളാ​ണ് നടന്നത്. 2016 മേ​യ് 25 മു​ത​ല്‍ 2021 ഡി​സം​ബ​ര്‍ 19 വ​രെ 19 ആ​ര്‍ എ​സ് എ​സ് - ബി ജെ പി പ്ര​വ​ര്‍​ത്ത​ക​രും 12 സി പി. എം - ​ഡി വൈ.എ​ഫ്. ഐ പ്രവര്‍ത്തകരുമാണ് കൊ​ല്ല​പ്പെ​ട്ടത്. കോ​ണ്‍​ഗ്ര​സ്, യൂ​ത്ത് കോ​ണ്‍​ഗ്ര​സ്-​നാല്, മു​സ്​​ലിം ലീ​ഗ്/​യൂ​ത്ത് ലീ​ഗ്- ആ​റ്, എ​സ്.​ഡി.​പി.​ഐ- ര​ണ്ട്, ഐ.​എ​ന്‍.​ടി.​യു.​സി-​ഒ​ന്ന്, ഐ.​എ​ന്‍.​എ​ല്‍- ഒ​ന്ന് എന്നി​ങ്ങ​നെ​യാ​ണ് കണക്കുകള്‍. ഏ​റ്റ​വു​മ​ധി​കം കൊ​ല​പാ​ത​കം ന​ട​ന്ന​ത് ക​ണ്ണൂ​രി​ലാ​ണ്. 11 പേരാണ് ജില്ലയില്‍ കൊല്ലപ്പെട്ടത്.

Post a Comment

വളരെ പുതിയ വളരെ പഴയ