സംവിധായകന്‍ രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയര്‍മാൻ, എം. ജി. ശ്രീകുമാർ സംഗീത നാടക അക്കാദമി ചെയർമാൻ.
തിരു.: സംവിധായകന്‍ രഞ്ജിത്ത് കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനാകും. ഗായകൻ എം. ജി. ശ്രീകുമാർ സംഗീത നാടക അക്കാദമി ചെയർമാനുമാകും. സിപിഎം സെക്രട്ടറിയേറ്റ് യോഗത്തിലാണ് ഈ സ്ഥാനങ്ങളിലേക്ക് ഇവരെ പരിഗണിക്കാൻ തീരുമാനം എടുത്തത്. ഇതു സംബന്ധിച്ച സർക്കാർ ഉത്തരവ് ഉടൻ പുറത്തിറങ്ങും. നിലവില്‍ സംവിധായകന്‍ കമല്‍ ആണ് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍. 2016ൽ ആയിരുന്നു അദ്ദേഹത്തെ ചെയര്‍മാനായി തിരഞ്ഞെടുത്തത്. കെ.പി.എ.സി. ലളിതയാണ് നിലവിൽ സംഗീത നാടക അക്കാദമി ചെയർപേഴ്സൺ.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ