ഭര്‍ത്താവിനെ ഭാര്യ വെട്ടിക്കൊന്നു, കുട്ടിയേയും കൊണ്ട് വീടു വിട്ടു.
കോട്ടയം: പുതുപ്പള്ളിയിൽ ഭർത്താവിനെ ഭാര്യ വെട്ടിക്കൊലപ്പെടുത്തി. പുതുപ്പള്ളി പെരുംകാവ് സ്വദേശി സിജിയെയാണ് ഭാര്യ റോസന്ന വെട്ടിക്കൊലപ്പെടുത്തിയത്. ഇന്ന് പുലർച്ചെയാണ് സംഭവം നടന്നത്. റോസന്നയ്ക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്ന് ബന്ധുക്കളും അയൽക്കാരും പറയുന്നു. കൊലപാതകം നടത്തിയ ശേഷം ഇവർ കുട്ടിയേയും കൊണ്ട് വീടു വിട്ടുപോയി.
പുലർച്ചെ നടന്ന സംഭവം ഏറെ വൈകിയാണ് പുറത്തറിഞ്ഞത്. രാവിലെ വീട് പൂട്ടിക്കിടക്കുന്നത് കണ്ട അയൽവാസികൾ സംശയം തോന്നിയാണ് അകത്ത് പ്രവേശിച്ച് പരിശോധിച്ചത്. തുടർന്നാണ് രക്തത്തിൽ കുളിച്ച് കിടക്കുന്ന സിജിയെ കണ്ടത്. കോട്ടയം ഈസ്റ്റ് പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ഉൾപ്പെടെ പൂർത്തിയാക്കി. വീടു വിട്ടുപോയ റോസന്നയെ കണ്ടെത്താനുള്ള ശ്രമവും ആരംഭിച്ചിട്ടുണ്ട്.
മാനസിക പ്രശ്നങ്ങളുള്ള റോസന്നയ്ക്ക് ഒപ്പം കുട്ടിയുള്ളത് ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്. അതുകൊണ്ടു തന്നെ എത്രയും വേഗം റോസന്നയെ കണ്ടെത്താനാണ് പോലീസ് അന്വേഷണം നടത്തുന്നത്. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റി.
إرسال تعليق