കോട്ടയം മെഡിക്കല്‍ കോളേജില്‍ അഗ്നിബാധ.
കോട്ടയം: മെഡിക്കല്‍ കോളജ് ആശുപത്രിക്ക് സമീപത്തെ മാലിന്യക്കൂമ്പാരത്തിന് തീപിടിച്ചു. ആശുപത്രിയ്ക്ക് പിന്നില്‍ മാലിന്യം തള്ളുന്ന സ്ഥലത്താണ് അപകടമുണ്ടായത്. ഈ സമയം ആശുപത്രിയിലെ 16 ഓളം ശുചീകരണ വിഭാഗം ജീവനക്കാര്‍ ഇവിടെ ഉണ്ടായിരുന്നു. എന്നാല്‍ തീ ആളിപടരുന്നതിന് മുന്‍പ് ഇവര്‍ സ്ഥലത്തു നിന്നും രക്ഷപെട്ടതിനാല്‍ വന്‍ ദുരന്തം ഒഴിവാകുകയായിരുന്നു. അപകട കാരണം വ്യക്തമല്ല. ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്നാണ് പ്രഥമിക നിഗമനം. നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് തീ അണച്ചു. മന്ത്രി വി. എന്‍. വാസവന്‍ മെഡിക്കല്‍ കോളേജിലെത്തി. ആധുനിക സംവിധാനങ്ങളുള്‍പ്പടെ ഉള്ള പുതിയ കെട്ടിടത്തിനാണ് തീപിടിച്ചിരിക്കുന്നത് എന്നും അപകടം സംബന്ധിച്ച് അന്വേഷണം നടക്കുമെന്നും മന്ത്രി അറിയിച്ചു. ആശുപത്രിയില്‍ നിന്ന് മാറി വിജനമായ പ്രദേശത്താണ് കെട്ടിടം സ്ഥിതി ചെയ്യുന്നത്. അതിനാല്‍ തന്നെ അപകടം മെഡിക്കല്‍ കോളേജിനെയോ രോഗികളെയോ ബാധിക്കില്ലെന്ന് മന്ത്രിയും ആശുപത്രി അധികൃതരും അറിയിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ