ഒളശ ചെറുവള്ളികാവ് ദേവീ ക്ഷേത്രത്തിൽ ദ്രവ്യകലശവും ചാന്താട്ടവും താഴികക്കുടം പുനഃ പ്രതിഷ്ഠയും നാളെ മുതൽ.

ഒളശ ചെറുവള്ളികാവ് ദേവീ ക്ഷേത്രത്തിൽ ദ്രവ്യകലശവും ചാന്താട്ടവും താഴികക്കുടം പുനഃ പ്രതിഷ്ഠയും നാളെ മുതൽ.
കോട്ടയം: ഒളശ ചെറുവള്ളികാവ് ദേവി ക്ഷേത്രത്തിൽ പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ ഭാഗമായി ഭക്തജനങ്ങളുടെ സഹായത്തോടെ നവീകരിച്ച ശ്രീകോവിലിന്റെയും മണ്ഡപത്തിന്റെയും സമർപ്പണം വിവിധ താന്ത്രിക വൈദിക ക്രിയകളോടെ ഡിസംബർ 24, 25, 26 തീയതികളിൽ നടക്കും. താന്ത്രികകുലപതിയും ആചാര്യ ശ്രേഷ്ഠനുമായ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ കടിയക്കോൽ കൃഷ്ണൻ നമ്പൂതിരി മുഖ്യ കാർമികത്വം വഹിക്കും. 
       ഒന്നാം ദിവസം  ആചാര്യവരണം, വിഘ്നേശ്വരപൂജ, പ്രസാദശുദ്ധി, വാസ്തു ഹോമവും കലശപൂജയും, വാസ്തുബലി, വാസ്തു കലശാഭിഷേകം മുതലായവയും രണ്ടാം ദിവസം ഉഷപൂജ, ചതുശുദ്ധി, ധാര, പഞ്ചഗവ്യം, പഞ്ചകം, ബിംബശുദ്ധി കലശം, ബ്രഹ്മകലശപൂജ, നവീകരണ പ്രായശ്ചിത്തഹോമ കലശാഭിഷേകം, ഉച്ചപൂജ, അധിവാസഹോമം, കലാശാധിവാസപൂജ മുതലായവും നടക്കും. 
      മൂന്നാം ദിവസം രാവിലെ 7.45 നും 8.15 നും മദ്ധ്യേ താഴികക്കുട പ്രതിഷ്ഠ.
10.40 നും 11.20 നും മദ്ധ്യേയുള്ള ശുഭമുഹൂർത്തത്തിൽ ദ്രവ്യ കലശാഭിഷേകം, ബ്രഹ്മ കലശാഭിഷേകം, ചാന്താട്ടം, ശ്രീഭൂതബലി, ഉച്ചപൂജ മുതലായ ചടങ്ങുകളും നടക്കും. 25 ന് ദേവിയുടെ ചാന്താട്ട ബിംബത്തിന് ദ്രവ്യ കലശത്തോട് അനുബന്ധിച്ച് തിരുമുഖം സമർപ്പിക്കും.
     ഭക്തജനങ്ങൾക്ക് അവരവരുടെ പേരിലും നാളിലും നക്ഷത്ര നാമകലശവും മറ്റ് വഴിപാടുകളും സമർപ്പിക്കാവുന്നതാണെന്ന് ക്ഷേത്രോപദേശക സമിതി പ്രസിഡൻ്റ് കെ. എ. ചന്ദ്രബാബുവും സെക്രട്ടറി പി. കെ. വിജയകുമാറും അറിയിച്ചു.

Post a Comment

أحدث أقدم