സായുധസേനാ പതാക ദിനാചരണം ഇന്ന്. വീരമൃത്യു വരിച്ച സൈനികരുടെ ആശ്രിതരെ ആദരിക്കും.

സായുധസേനാ പതാക ദിനാചരണം ഇന്ന്. വീരമൃത്യു വരിച്ച സൈനികരുടെ ആശ്രിതരെ ആദരിക്കും.
കോട്ടയം: ജില്ലാ സൈനിക ക്ഷേമ ഓഫീസിന്റെ ആഭിമുഖ്യത്തിൽ ഇന്ന് (ഡിസംബർ 7) സായുധസേനാ പതാക ദിനാചരണവും വിജയ് ദിവസ് സുവർണ്ണ ജൂബിലി ആഘോഷവും സംഘടിപ്പിക്കും. പരിപാടികളുടെ ഉദ്ഘാടനം രാവിലെ 10 ന് ജില്ലാ പഞ്ചായത്ത് കോൺഫറൻസ്  ഹാളിൽ ജില്ലാ കളക്ടർ ഡോ. പി. കെ. ജയശ്രീ നിർവ്വഹിക്കും. അഡീഷണൽ സൂപ്രണ്ട് ഓഫ് പോലീസ് എസ്. സുരേഷ് കുമാർ അദ്ധ്യക്ഷത വഹിക്കും. 1971 ലെ ഇന്ത്യ - പാക് യുദ്ധത്തിൽ വീരമൃത്യു വരിച്ച സൈനികരുടെ ആശ്രിതരെ ചടങ്ങിൽ ആദരിക്കും. കുടുംബങ്ങൾക്കുളള സാമ്പത്തിക സഹായ വിതരണവും നടത്തും. 
      ഇ.സി.എച്ച്.എസ്. ഓഫീസർ ഇൻ ചാർജ് കേണൽ ജി. ജഗജീവ്, ജില്ലാ സൈനിക ക്ഷേമ ബോർഡ് വൈസ് പ്രസിഡന്റ് ഷാജി പ്ലാത്തോട്ടം, ജില്ലാ സൈനിക ക്ഷേമ ഓഫീസർ ക്യാപ്റ്റൻ ഷീബ രവി, ഹെഡ് ക്ലാർക്ക് എൻ. ജെ. തങ്കച്ചൻ വിവിധ വിമുക്തഭട സംഘടനാ പ്രതിനിധികളായ വി. ടി. ചാക്കോ, വി. കെ. മത്തായി, വില്യം കുമാർ എന്നിവർ സംസാരിക്കും. തുടർന്ന് വിമുക്തഭട ബോധവൽക്കരണ സെമിനാർ നടക്കും. 


Post a Comment

أحدث أقدم