വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്നും അൻപതോളം പേർ എൻസിപിയിൽ ചേർന്നു.
ഏറ്റുമാനൂർ: വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്നുള്ള അൻപതോളം പേർ എൻസിപിയിൽ ചേർന്നു. എൻസിപി ഏറ്റുമാനൂർ മണ്ഡലം കമ്മറ്റി പേരൂരിൽ വച്ച് നടത്തിയ യോഗത്തിൽ ആണ് വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്നുള്ള ആളുകൾ എൻസിപിയുടെ ഭാഗമായത്. ഈ രാഷ്ട്രീയ പാർട്ടികളിൽ നിന്നുള്ള ബന്ധം പൂർണ്ണമായും ഉപേക്ഷിച്ചാണ് ഇവർ എൻസിപിയുടെ ഭാഗമായത്. നിയോജക മണ്ഡലം പ്രസിഡന്റ് മുരളി തകടിയേൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി രാജേഷ് നട്ടാശേരി സമ്മേളനം ഉദ്ഘാടനം ചെയ്തു. സംസ്ഥാന നിർവ്വാഹക സമിതി അംഗം പി. കെ. ആനന്ദക്കുട്ടൻ പാർട്ടിയിലേക്ക് വന്നവരെ ഷാൾ അണിയിച്ചു സ്വീകരിച്ചുകൊണ്ട് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ട്രഷറർ കെ. എസ്. രഘുനാഥൻ നായർ, സി. എം. ജലീൽ, ഷാജി തെള്ളകം, ബിജോ പേരൂർ എന്നിവർ പ്രസംഗിച്ചു.
إرسال تعليق