ഡോ: ബി. ആർ. അംബേദ്കർ ഇന്ത്യൻ ജനാധിപത്യത്തിന് അടിസ്ഥാന ശിലയൊരുക്കി: ഡോ: പി. കെ. ജയശ്രീ.

ഡോ: ബി. ആർ. അംബേദ്കർ  ഇന്ത്യൻ ജനാധിപത്യത്തിന് അടിസ്ഥാന ശിലയൊരുക്കി: ഡോ: പി. കെ. ജയശ്രീ.

കോട്ടയം: നമ്മുടെ രാഷ്ട്രത്തിൻ്റെ അഖണ്ഡതയും കെട്ടുറപ്പും എക്കാലവും നിലനിൽക്കും വിധം ജനാധിപത്യ സംവിധാനത്തിന് അടിസ്ഥാന ശിലയൊരുക്കുന്നതിന് ഡോ. ബി.ആർ. അംബേദ്കർ വഹിച്ച പങ്ക്  ആദരവോടെ സ്മരിക്കപ്പെടുമെന്ന് ജില്ലാ കളക്ടർ ഡോ. പി. കെ ജയശ്രീ പറഞ്ഞു. ഡോ. ബി. ആർ. അംബേദ്കറുടെ ചരമ വാർഷികദിനം മഹാപരിനിർവാൺ ദിവസ് ആയി ആചരിക്കുന്നതിൻ്റെ ഭാഗമായി കളക്‌ട്രേറ്റിൽ നടന്ന ജില്ലാതല അനുസ്മരണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അവർ. 
       എല്ലാ വിഭാഗം ജനങ്ങളുടെയും അവകാശങ്ങൾ സംരക്ഷിച്ചു കൊണ്ട് വളരെ ദീർഘവീക്ഷണത്തോടെ ഇന്ത്യൻ ഭരണഘടന തയ്യാറാക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്കു പുറമേ  പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ നില മെച്ചപ്പെടുത്താനും അവർക്കിടയിൽ വിദ്യാഭ്യാസം വ്യാപിപ്പിക്കുന്നതിനും ഫലപ്രദമായ പരിശ്രമങ്ങളാന്ന് 
അദ്ദേഹം നടത്തിയതെന്നും കളക്ടർ പറഞ്ഞു. ഡോ. ബി. ആർ. അംബേദ്കറുടെ ചിത്രത്തിൽ കളക്ടർ പുഷ്പാർച്ചന നടത്തി. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിൻ്റെ നേതൃത്വത്തിൽ നടന്ന അനുസ്മരണ ചടങ്ങിൽ എഡിഎം. ജിനു പുന്നൂസ്, ഐ.ആൻ്റ്.പി.ആർ.ഡി. കോട്ടയം മേഖലാ ഡെപ്യൂട്ടി ഡയറക്ടർ കെ. ആർ. പ്രമോദ് കുമാർ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എ. അരുൺ കുമാർ, ജീവനക്കാർ എന്നിവർ പങ്കെടുത്തു. വിദ്യാഭ്യാസ വകുപ്പ്,  ജില്ലാ ലൈബ്രറി കൗൺസിൽ, നെഹ്റു യുവ കേന്ദ്ര എന്നിവയുടെ നേതൃത്വത്തിലും അനുസ്മരണവും പുഷ്പാർച്ചനയും നടത്തി.

Post a Comment

أحدث أقدم