സംസ്ഥാന മന്ത്രിസഭായോഗം ഇന്ന്. ഒമിക്രോണ്‍ സാഹചര്യം വിലയിരുത്തും.
തിരു.: സംസ്ഥാനമന്ത്രിസഭായോഗം ഇന്ന് ചേരും. ഓണ്‍ലൈനായി രാവിലെ ഒന്‍പതരക്കാണ് യോഗം ചേരുക. ആലപ്പുഴയിലെ കൊലപാതകങ്ങള്‍ക്ക് ശേഷമുള്ള പൊലീസ് നടപടികള്‍, സമാധാനശ്രമങ്ങള്‍ എന്നിവ മുഖ്യമന്ത്രിയും ആലപ്പുഴയില്‍ നിന്നുള്ള മന്ത്രി സജി ചെറിയാനും വിശദീകരിച്ചേക്കും. സംഭവത്തില്‍ വീഴ്ചയുണ്ടോയെന്ന് പരിശോധിക്കും.
സംസ്ഥാനത്തെ ഒമിക്രോണ്‍ സ്ഥിതിയും മന്ത്രിസഭ വിലയിരുത്തും. അവശ്യസാധനങ്ങളുടെ വിലക്കയറ്റം തടയാനുള്ള നടപടികളും വിപണി ഇടപെടലും പരിഗണനക്ക് വരും.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ