മോട്ടോര്‍ വാഹന വകുപ്പിന്റെ ജീപ്പ് റോംഗ് സൈഡിൽ വന്ന് ബൈക്കിലിടിച്ചു; മത്സ്യ വില്‍പ്പനക്കാരന് പരിക്ക്.

മോട്ടോര്‍ വാഹന വകുപ്പിന്റെ ജീപ്പ് റോംഗ് സൈഡിൽ വന്ന് ബൈക്കിലിടിച്ചു; മത്സ്യ വില്‍പ്പനക്കാരന് പരിക്ക്.

കോട്ടയം: മോട്ടോര്‍ വാഹന വകുപ്പിന്റെ ജീപ്പ് ബൈക്കിലിടിച്ച് ഒരാള്‍ക്ക് പരിക്കേറ്റു. ബൈക്കില്‍ മത്സ്യവ്യാപാരം നടത്തുകയായിരുന്ന കാളകെട്ടി സ്വദേശി രാജീവിനാണ് പരിക്കേറ്റത്. കോട്ടയം കണമല അട്ടിവളവിലാണ് അപകടം. മോട്ടോര്‍ വാഹന വകുപ്പിന്റെ വാഹനം നിയന്ത്രണം വിട്ട് എതിര്‍ വശത്തു കൂടെ വരികയായിരുന്ന ബൈക്കിലേക്ക് ഇടിച്ചു കയറുകയായിരുന്നു. തെറ്റായ ദിശയിലേക്ക് കയറിയ ജീപ്പ് റോഡിന്റെ വശത്തേക്ക് ഒതുക്കിയ ബൈക്കിലാണ് ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ബൈക്കിലുണ്ടായിരുന്ന രാജീവ് തെറിച്ചു വീഴുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. 
രാജീവിന്റെ കാലിനാണ് ഗുരുതരമായി പരിക്കേറ്റത്. പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് മുന്നോട്ടു പോകുമെന്ന് എരുമേലി എസ്എച്ച്ഒ അറിയിച്ചു.
മോട്ടോര്‍ വാഹന വകുപ്പിലെ താത്കാലിക ജീവനക്കാരനാണ് ജീപ്പ് ഓടിച്ചതെന്നാണ് പോലീസ് പറയുന്നത്. 

Post a Comment

വളരെ പുതിയ വളരെ പഴയ