ഇ-ഓട്ടോ എതിർപ്പ് തെരുവു യുദ്ധമാവുന്നു; കോഴിക്കോട്ട് ഹൃദ്രോഗിയെ പോലും റോഡിലിറക്കി വിട്ടു.
കോഴിക്കോട്: നഗരത്തില്‍ ഇലക്ട്രിക്ക് ഓട്ടോറിക്ഷകള്‍ക്ക് പരമ്പരാഗത ഓട്ടോറിക്ഷാ തൊഴിലാളികള്‍ ഏര്‍പ്പെടുത്തിയ അപ്രഖ്യാപിത വിലക്ക് മാറ്റമില്ലാതെ തുടരുകയാണ്, ഇലക്ട്രിക് ഓട്ടോ തൊഴിലാളികള്‍ക്ക് നേരെയുണ്ടായിരുന്നു ഓട്ടോ തൊഴിലാളി യൂണിയനുകളുടെ കയ്യേറ്റത്തിന് ഇപ്പോള്‍ ഇരയാകുന്നത് യാത്രക്കാരാണ്.
നെഞ്ച് വേദനയുമായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് പോവുകയായിരുന്ന ഹൃദ്രോഗിയെ മറ്റ് ഓട്ടോ ഡ്രൈവര്‍മാര്‍ ചേര്‍ന്ന് ഇലക്ട്രിക്ക് ഓട്ടോറിക്ഷയില്‍ നിന്ന് ഇറക്കി വിട്ടതാണ് ഒടുവിലത്തെ സംഭവം. സംഭവത്തില്‍ ചേളന്നൂര്‍ സ്വദേശിയായ വി. കെ. ജയപ്രകാശ് എന്ന യാത്രക്കാരന്‍ നടക്കാവ് പോലീസില്‍ പരാതി നല്‍കിയിട്ടുമുണ്ട്.
പെര്‍മിറ്റ് വേണ്ടെന്നും എവിടേയും ഓടാമെന്നുമുള്ള സര്‍ക്കാരിന്റെ മോഹനസുന്ദര വാഗ്ദാനം കേട്ട് ഇലക്ട്രിക്ക് ഓട്ടോ വാങ്ങിയവര്‍ക്കൊന്നും കോഴിക്കോട് നഗരത്തില്‍ വണ്ടി ഓടിക്കാനാവുന്നില്ലെന്നതാണ് യാഥാർത്ഥ്യം. ബസ് സ്റ്റാന്‍ഡുകള്‍, റെയില്‍വേ സ്റ്റേഷന്‍ തുടങ്ങി ഓട്ടം കിട്ടുന്ന എവിടെ ചെന്നാലും യൂണിയന്‍കാര്‍ വളഞ്ഞിട്ട് ആക്രമിക്കുകയാണെന്നാണ് പരക്കെ പരാതി.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ