കൗമാരക്കാർക്ക് കോവാക്സിൻ, ബൂസ്റ്റർ ഡോസിന് കോവിൻ പോർട്ടൽ.
ന്യൂഡൽഹി: രാജ്യത്ത് 15നും 18നും ഇടയിൽ പ്രായമുള്ള കൗമാരക്കാർക്ക് നൽകുക കോവാക്സിൻ. സൗജന്യമായിട്ടായിരിക്കും വാക്സിൻ നൽകുക. ജനുവരി 1 മുതൽ വാക്സിൻ രജിസ്ട്രേഷൻ ആരംഭിക്കും.
2007നോ അതിന് മുമ്പോ ജനിച്ച കുട്ടികളെ ഈ വിഭാഗത്തിൽ ഉൾപ്പെടുത്തി വാക്സിൻ നൽകുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഓൺലൈൻ വഴി മാത്രമല്ല ഓഫ്‌ലൈന്‍ ആയും വാക്സിൻ കേന്ദ്രത്തിൽ എത്തി രജിസ്റ്റർ ചെയ്യാൻ സാധിക്കും. അതേസമയം, രണ്ടാം ഡോസ് എടുത്തതിനു ശേഷം ഒൻപത് മാസം പൂർത്തിയായതിന് ശേഷമാണ് ബൂസ്റ്റർ ഡോസിന് വേണ്ടി രജിസ്റ്റർ ചെയ്യേണ്ടത്. ഇതിന് വേണ്ടി നിലവിലുള്ള കോവിൻ അക്കൗണ്ട് ഉപയോഗിക്കാം. അവർക്ക് നൽകുന്ന സർട്ടിഫിക്കറ്റിൽ ഈ അധിക ഡോസ് വാക്സിൻ എടുത്ത കാര്യം കൂടി പരാമർശിക്കുമെന്നും കേന്ദ്ര ആരോഗ്യ വകുപ്പ് പുറത്തിറക്കിയ നിർദ്ദേശത്തിൽ വ്യക്തമാക്കുന്നു.
15-നും 18- നും ഇടയിലുള്ള കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ചയാണ് പ്രഖ്യായാപിച്ചത്. ജനുവരി മൂന്ന് മുതലാണ് ഈ പ്രായത്തിലുള്ളവര്‍ക്ക് വാക്‌സിന്‍ നല്‍കിത്തുടങ്ങുക. ജനുവരി 10 മുതല്‍ കോവിഡ് മുന്നണി പോരാളികള്‍ക്കും 60 വയസ്സിന് മുകളിലുള്ള രോഗികള്‍ക്കും ബൂസ്റ്റര്‍ ഡോസ് വാക്‌സിന്‍ നല്‍കിത്തുടങ്ങും.
إرسال تعليق