കെ. റെയിലിൽ പ്രതിരോധം തീർക്കാൻ സർക്കാർ; മുഖ്യമന്ത്രി വിവിധ ജില്ലകളിൽ നേരിട്ടെത്തും
തിരു.: കെ. റെയിൽ പദ്ധതിക്കെതിരെ ഉയരുന്ന പ്രതിഷേധങ്ങള്‍ ശമിപ്പിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് രംഗത്തിറങ്ങും. പദ്ധതി സംബന്ധിച്ച സംശയങ്ങള്‍ ദൂരീകരിക്കാന്‍ ജില്ലാ തലത്തിൽ സർക്കാർ പൗരപ്രമുഖരുടെ യോഗം വിളിച്ചു ചേർക്കും. 14 ജില്ലകളിലേയും സാമൂഹിക, സാംസ്കാരിക, വ്യാവസായിക രംഗത്തുള്ളവരുമായി മുഖ്യമന്ത്രി സംവദിക്കും. ഇതിന് സമാന്തരമായി സിപിഎമ്മും പ്രചാരണം സംഘടിപ്പിക്കുന്നുണ്ട്. 2022 ജനുവരി നാല് മുതലായിരിക്കും മുഖ്യമന്ത്രി വിവിധ ജില്ലകളിലെ പൗരപ്രമുഖരുമായി സംവദിക്കുക. സംവാദത്തിനിടെ പദ്ധതിയുമായി ബന്ധപ്പെട്ട സർക്കാർ നിലപാട് മുഖ്യമന്ത്രി അറിയിക്കും. ഇതിലൂടെ എതിർപ്പുകളെ ഇല്ലാതാക്കാൻ സാധിക്കുമെന്നും ജനങ്ങളുടെ ആശങ്കയും സംശയങ്ങളും ദൂരീകരിക്കാൻ സര്‍ക്കാരിന് കഴിയുമെന്നുമാണ് പ്രതീക്ഷിക്കുന്നത്.
ആദ്യ പരിപാടി തിരുവനന്തപുരത്ത് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. മുഖ്യമന്ത്രി നേരിട്ട് പങ്കെടുക്കും. 14 ജില്ലകളിലും മുഖ്യമന്ത്രി നേരിട്ടെത്തി, കെ റെയിൽ പദ്ധതിയെക്കുറിച്ച് വിശദീകരിക്കാനാണ് തീരുമാനം.
إرسال تعليق