നെയ്യഭിഷേകത്തിനുള്ള നിയന്ത്രണം ഉടൻ നീക്കിയേക്കും.

നെയ്യഭിഷേകത്തിനുള്ള നിയന്ത്രണം ഉടൻ നീക്കിയേക്കും.
ശബരിമല: ഭക്തർ ആചാരപരമായി കൊണ്ടുവരുന്ന മുദ്രകളിലെ നെയ്യ് അഭിഷേകിക്കുന്നതിനുള്ള നിയന്ത്രണവും ഉടൻ നീക്കിയേക്കും. പമ്പാ സ്‌നാനം, നീലിമല കയറ്റം തുടങ്ങിയ അനുവദിച്ചിട്ടും നെയ്യഭിഷേകം ഇപ്പോഴും നിയന്ത്രിച്ചിരിക്കുകയാണ്. ഭക്തർ ഇരുമുടിക്കെട്ടിൽ കൊണ്ടു വരുന്ന നെയ്യ് ശ്രീകോവിലിൽ അഭിഷേകം ചെയ്തു നൽകാൻ അനുവദിക്കണമെന്ന് ദേവസ്വം ബോർഡ് വീണ്ടും ആവശ്യപ്പട്ടിട്ടുണ്ട്. രണ്ട് ദിവസത്തിനകം ഇക്കാര്യത്തിൽ തീരുമാനമുണ്ടാകും.
      പമ്പയിൽ നിന്ന് സന്നിധാനത്തേക്കുള്ള ട്രാക്ടറുകളിലെ ചരക്കു നീക്കത്തിന് നിയന്ത്രണം കർശനമാക്കി. രാത്രിയും പകലും 12 മുതൽ 3 മണി വരെയാണ് അനുമതി. നിയന്ത്രണം സന്നിധാനത്തേക്കുള്ള ശർക്കര ഉൾപ്പടെയുള്ളവയുടെ നീക്കത്തെ ബാധിച്ചിട്ടുണ്ട്. 
ഭക്തർക്ക് വിരിവെക്കാൻ നാളെ മുതൽ കൂടുതൽ സൗകര്യം ഏർപ്പെടുത്തുമെന്നും റിപ്പോർട്ടുണ്ട്.

Post a Comment

أحدث أقدم