ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവിന് ഗുരുതരമായി പരിക്കേറ്റു.
തിരുവല്ല: രാമന്‍ ചിറയില്‍ ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവിന് ഗുരുതരമായ പരിക്കേറ്റു. സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ മല്ലപ്പുഴശ്ശേരി സ്വദേശി രാജീവി(41)നാണ് പരിക്കേറ്റത്. രാമന്‍ ചിറയിലെ മാ ഹോട്ടലിന് സമീപം ഇന്നലെ രാത്രി വൈകി ആയിരുന്നു അപകടം. അപകടത്തില്‍ തലയ്ക്കും കാലിനും സാരമായി പരിക്കേറ്റ രാജീവിനെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
إرسال تعليق