വഴിത്തർക്കം: ഗൃഹനാഥൻ കല്ലു കൊണ്ടുള്ള ഇടിയേറ്റു മരിച്ചു; ദമ്പതിമാർ കസ്റ്റഡിയിൽ.

വഴിത്തർക്കം: ഗൃഹനാഥൻ കല്ലു കൊണ്ടുള്ള ഇടിയേറ്റു മരിച്ചു; ദമ്പതിമാർ കസ്റ്റഡിയിൽ.
നെടുമങ്ങാട് : വഴിത്തർക്കത്തെ തുടർന്നുണ്ടായ സംഘർഷത്തിനിടെ കല്ലുകൊണ്ടുള്ള ഇടിയേറ്റ് ഗൃഹനാഥൻ മരിച്ചു. നെടുമങ്ങാട് താന്നിമൂട് പച്ചക്കാട് സജിഭവനിൽ സജി (45)യാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് സമീപവാസി ബ്രിജേഷ് ഭവനിൽ ബാബു(55), ഭാര്യ റെയ്ച്ചൽ (52) എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു.
        ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. നടവഴിയെച്ചൊല്ലി ഏറെ നാളായി ഇരുകുടുംബങ്ങളും തർക്കത്തിൽ ആയിരുന്നു. ബാബു നന്നാക്കിയിട്ട വഴിയിൽക്കൂടി സജി സ്‌കൂട്ടർ ഓടിച്ചു വന്നതിനെച്ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിലെത്തിയതെന്ന് പോലീസ് പറഞ്ഞു. റെയ്ച്ചൽ, സജിയെ കമ്പ് കൊണ്ടടിച്ചുവെന്നും ബാബു കല്ലു കൊണ്ട് ആക്രമിക്കുകയായിരുന്നു എന്നും പോലീസ് പറയുന്നു. ബോധം കെട്ടു വീണ സജിയെ നാട്ടുകാർ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലും തുടർന്ന മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എ.എസ്.പി. രാജ്പ്രസാദ്, സി.ഐ.സന്തോഷ് കുമാർ, എസ്.ഐ. സുനിൽഗോപി എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ പനയ്ക്കോട്ടുള്ള ബന്ധുവീട്ടിൽ നിന്ന്‌ ബാബുവിനെയും ഭാര്യ റെയ്ച്ചലിനെയും കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. സുനിതയാണ് സജിയുടെ ഭാര്യ.

Post a Comment

വളരെ പുതിയ വളരെ പഴയ