ഒറ്റ തണ്ടപ്പേർ; രാജ്യത്ത് ആദ്യമായി നടപ്പിലാക്കുന്നത് കേരളത്തില്‍.
തിരു.: രാജ്യത്ത് ആദ്യമായി കേരളത്തിൽ യുണീക് (ഒറ്റ) തണ്ടപ്പേർ സംവിധാനം നടപ്പാക്കുന്നതിനു തുടക്കമായി. യുണീക് തണ്ടപ്പേർ നടപ്പാക്കുന്നതോടെ പൗരന് സംസ്ഥാനത്തുള്ള എല്ലാ ഭൂമിക്കും 13 അക്കമുള്ള ഒറ്റ തണ്ടപ്പേരാകും. യൂണിക് തണ്ടപ്പേർ നടപ്പാക്കുന്നതിനായി ഭൂമി സംബന്ധിച്ച വിവരം ഉടമയുടെ ആധാറുമായി ബന്ധിപ്പിക്കുന്നതിന് സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു. യുണീക് തണ്ടപ്പേർ വരുന്നതോടെ ഭൂമി ഇടപാടിലെ ക്രമക്കേടുകളും ബിനാമി ഇടപാടുകളും തടയാനാകും. ക്രയവിക്രയം സുതാര്യമാക്കാനും ജനങ്ങൾക്ക് മികച്ച സേവനം നൽകാനും ഉപകരിക്കും. അധികഭൂമി കണ്ടെത്തി ഭൂരഹിതർക്ക് നൽകുക, വിവിധ ക്ഷേമപദ്ധതിയിലെ അനർഹരെ കണ്ടെത്തുക തുടങ്ങിയവയും സാധ്യമാകും.
വിജ്ഞാപനം പുറപ്പെടുവിച്ചതോടെ, ഇതു സംബന്ധിച്ച തുടർനടപടി ആരംഭിക്കാം. വില്ലേജുകളിൽ ഭൂവിവരം ആധാർ നമ്പരുമായി ലിങ്ക് ചെയ്യാൻ ആരംഭിക്കും. പുതുതായി ഭൂമി രജിസ്റ്റർ ചെയ്യുന്നവരുടെയും നിലവിലെ ഭൂവുടമകളുടെയും ആധാർ, മൊബൈൽ നമ്പരുകൾ വില്ലേജ് ഓഫീസുകളിൽ ശേഖരിച്ചു തുടങ്ങും.
കഴിഞ്ഞ വർഷം, ഫെബ്രുവരിയിൽ പദ്ധതി നടപ്പാക്കാൻ സംസ്ഥാന സർക്കാർ ഉത്തരവ് നൽകിയിരുന്നെങ്കിലും ആധാർ ലിങ്ക് ചെയ്യുന്നതിനാൽ കേന്ദ്രാനുമതി ആവശ്യമായിരുന്നു. ആഗസ്‌തിലാണ് കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചത്. ഇതേത്തുടർന്നാണ് വിജ്ഞാപനം പുറപ്പെടുവിച്ചത്.
إرسال تعليق