ട്വൻ്റി 20 ലോകകപ്പ് ക്രിക്കറ്റ്; ഇന്ത്യ പുറത്ത്.
അബുദാബി: ട്വൻ്റി 20 ലോകകപ്പ് ക്രിക്കറ്റിൽ നിന്ന് ഇന്ത്യ പുറത്തേക്ക്. ഇന്ന് നടന്ന ന്യൂസിലാൻഡ്, അഫ്ഗാനിസ്ഥാൻ മത്സരത്തിൽ, ന്യൂസിലാൻഡ് ജയിച്ചതോടെയാണ് ഇന്ത്യയ്ക്ക് പുറത്തേക്കുള്ള വഴി തുറന്നത്. ഈ ജയത്തോടെ ഗ്രൂപ്പ് 2ൽ, 8 പോയിൻ്റോടെ മികച്ച റൺ റേറ്റിൻ്റെ അടിസ്ഥാനത്തിൽ ന്യൂസിലാൻഡ് ഒന്നാം സ്ഥാനക്കാരായി. 4 പോയിൻ്റുള്ള ഇന്ത്യ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. അടുത്ത മത്സരം നമീബിയയോട് വൻ മാർജിനിൽ ജയിച്ചാലും 6 പോയിൻ്റോടെ മൂന്നാം സ്ഥാനത്തേ തുടരുകയുള്ളൂ. പാക്കിസ്ഥാനാണ് 8 പോയിൻ്റോടെ ഗ്രൂപ്പ് 2ൽ രണ്ടാം സ്ഥാനത്ത് ഉള്ളത്. അവർക്ക് സ്ക്കോട്ട്ലാൻഡുമായുള്ള കളിയോടെ മികച്ച റൺറേറ്റോടെ ഒന്നാം സ്ഥാനത്തെത്താം.
ന്യൂസിലാൻഡ്, അഫ്ഗാനിസ്ഥാൻ മത്സരത്തിൽ ന്യൂസിലാൻഡ് 8 വിക്കറ്റിനാണ് ജയിച്ചത്. ആദ്യം ബാറ്റ് അഫ്ഗാൻ 8 വിക്കറ്റിന് 124 റൺസ് നേടി. മറുപടി ബാറ്റിംഗിൽ കിവീസ് 18.1 ഓവറിൽ 2 വിക്കറ്റിന് ലക്ഷ്യം കണ്ടു.
إرسال تعليق