ശിവഗിരിയിലേക്ക് കാർഷിക വിഭവങ്ങൾ നൽകി
വർക്കല : തീർത്ഥാടനത്തോടനുബന്ധിച്ച് ശിവഗിരിയിലേക്ക് ശ്രീനാരായണ മെഡിക്കൽ മിഷൻ ആശുപത്രി ജീവനക്കാർ 3.50 ലക്ഷം രൂപയും കാർഷികവിഭവങ്ങളും ധാന്യശേഖരവും സമാഹരിച്ച് നൽകി.
ആശുപത്രി സെക്രട്ടറി സ്വാമി വിശാലാനന്ദ, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ എ. മനോജ്, ഡോ. ബി. സാജിദ്, ആശുപത്രി ജീവനക്കാരെ പ്രതിനിധീകരിച്ച് സെൻ, ഷൈജു, നഴ്‌സിങ് സൂപ്രണ്ട് അജിതാമണി തുടങ്ങിയവർ ചേർന്ന് മഠത്തിൽ സമർപ്പിച്ചു.
സ്വാമി ബോധിതീർഥയുടെ സാന്നിധ്യത്തിൽ തീർത്ഥാടന കമ്മിറ്റി സെക്രട്ടറി സ്വാമി ഗുരുപ്രസാദ് ഏറ്റുവാങ്ങി.
إرسال تعليق