മലയാളി വിദ്യാര്‍ത്ഥി ബെംഗളൂരുവില്‍ മുങ്ങിമരിച്ചു.
കൊല്ലം: ബെംഗളൂരുവില്‍ മലയാളി വിദ്യാര്‍ത്ഥിയായ നവീന്‍കുമാര്‍ പൊന്നന്‍ (അച്ചു, 23) അപകടത്തില്‍ മുങ്ങി മരിച്ചു. ബെംഗളൂരുവിലെ ഹൂദിക്കരയില്‍ വച്ച് കൂട്ടുകാരുമൊത്ത് ക്രിസ്മസ് അവധി ആഘോഷിക്കുന്ന അവസരത്തില്‍ പാറമടയിലെ ജലാശയത്തില്‍ അപകടത്തില്‍പ്പെട്ട രണ്ട് കൂട്ടുകാരെ രക്ഷിക്കാന്‍ ശ്രമിക്കവെ നവീന്‍ മുങ്ങി താഴുകയായിരുന്നു.
കുവൈറ്റിലെ ഗള്‍ഫ് ഇന്ത്യന്‍ സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി കൂടിയാണ് നവീന്‍. സാരഥി കുവൈത്തിന്റെ സജീവ പ്രവര്‍ത്തകനും, സാരഥി മംഗഫ് വെസ്റ്റ് കണ്‍വീനറും, കെഎന്‍പിസിയിലെ ജീവനക്കാരനുമായ പൊന്നന്‍ എന്‍. കെ. യുടെയും ഗിരിജാ പൊന്നന്റെയും (സീനിയര്‍ സ്റ്റാഫ് നഴ്‌സ് കെ.ഒ.സി.) രണ്ട് മക്കളില്‍ ഇളയവനാണ് നവീന്‍.
കൊല്ലം കരിക്കോട് സ്വദേശികളായ ഇവര്‍ ദീര്‍ഘകാലത്തെ കുവൈത്തിലെ പ്രവാസ ജീവിതം മതിയാക്കി ഡിസംബര്‍ 30ന് നാട്ടിലേക്ക് മടങ്ങാനിരിക്കുകയായിരുന്നു. സഹോദരന്‍ പ്രവീണ്‍ കുമാര്‍ പൊന്നന്‍ ഹൈദാബാദില്‍ പഠിക്കുകയാണ്.
പോസ്റ്റുമോര്‍ട്ടം നടത്തി മൃതദേഹം നാട്ടില്‍ എത്തിക്കുന്നതിന്റെ പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നതായി സാരഥി ഭാരവാഹികള്‍ അറിയിച്ചു.
إرسال تعليق