വിവിധ ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം പിടികൂടി.
ഏറ്റുമാനൂർ: പൂപ്പൽ പിടിച്ച അച്ചാറും, പഴകിയ ചോറും അടക്കമുള്ള പഴകിയ ഭക്ഷണം ഏറ്റുമാനൂരിലെ വിവിം ഹോട്ടലിൽ നിന്നും പിടിച്ചെടുത്തു.
ഏറ്റുമാനൂർ നഗരസഭ ആരോഗ്യ വിഭാഗം ഹോട്ടലുകളിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് പഴകിയ ആഹാരസാധനങ്ങൾ പിടിച്ചെടുത്തത്. പഴകിയതും ഭക്ഷ്യയോഗ്യം അല്ലാത്തതുമായ ഭക്ഷണ സാധനങ്ങളാണ് ശബരിമല സീസണിന്റെ ഭാഗമായുള്ള ആരോഗ്യ വിഭാഗം പരിശോധനയിൽ പിടിച്ചെടുത്തത്.
വൃത്തിഹീനമായ സാഹചര്യത്തിൽ ഭക്ഷണം പാചകം ചെയ്ത് വിതരണം ചെയ്തതിൽ വീഴ്ച വരുത്തിയിട്ടുള്ള സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകിയിട്ടുമുണ്ട്.
ശബരിമല സീസൺ ആയതോടെ നിരവധി ഭക്തർ ഏറ്റുമാനൂർ ക്ഷേത്ര ദർശനത്തിന് എത്തുന്നുണ്ട്. ഈ സമയം അമിതലാഭം പ്രതീക്ഷിച്ചാണ് പല ഹോട്ടലുകളും പ്രവർത്തിക്കുന്നതെന്ന് ആക്ഷേപം ഉണ്ടായിരുന്നു.
إرسال تعليق