ഭാഗവത സപ്താഹ ജ്ഞാന യജ്ഞം ആരംഭിച്ചു.
ചങ്ങനാശ്ശേരി: ഇത്തിത്താനം ഇളങ്കാവ് ദേവി ക്ഷേത്രത്തിൽ ഭാഗവത സപ്താഹ യജ്ഞം ആരംഭിച്ചു. യജ്ഞാചാര്യൻ ആയി സേവനം അനുഷ്ഠിക്കുന്നത് ചേന്നങ്കരി തങ്കപ്പൻ ആണ്. 26ന് സമാപിക്കും. 27ന് മണ്ഡല ഉത്സവ സമാപനം നടക്കും. സപ്താഹ ദിനങ്ങളിൽ രാവിലെ 6ന് ഗണപതി ഹോമം, വിഷ്ണു സഹസ്രനാമം, ഭാഗവത ഗ്രന്ഥപൂജ, 7 30 ന് ഭാഗവതപാരായണം, പ്രഭാഷണം, വൈകിട്ട് 6.45 ന് ആധ്യാത്മിക പ്രഭാഷണം എന്നിവ ഉണ്ടായിരിക്കും.
ഒ. എസ്. സതീഷ് കുമാർ, സരിത അയ്യർ, രാജേഷ് നാദാപുരം, ജെ. നന്ദകുമാർ ഡോ: എൻ. ആർ. മധു, വി. ആർ. രാജശേഖരൻ എന്നിവർ വിവിധ ദിവസങ്ങളിൽ ആധ്യാത്മിക പ്രഭാഷണങ്ങൾ നടത്തും. 27 ന് പുലർച്ചെ അഞ്ചിന് മഹാഗണപതി ഹോമം, 6ന് അഖണ്ഡനാമജപം യജ്ഞം, വൈകിട്ട് ആറിന് ദേശതാലം, 6.30ന് ദീപാരാധന, ഭജന മുതലായവ ഉണ്ടായിരിക്കും. 9 30ന് ധർമ്മ ശാസ്താവിൻ്റെ കളമെഴുത്തുംപാട്ടും എതിരേല്പും ഉണ്ടാകും.
إرسال تعليق