കെ റെയില്‍: ഹൈക്കോടതിയെ വരെ പരിഹസിച്ചാണ് പിണറായി മുന്നോട്ട് പോകുന്നതെന്ന് വി. ഡി. സതീശന്‍.

കെ റെയില്‍: ഹൈക്കോടതിയെ വരെ പരിഹസിച്ചാണ് പിണറായി മുന്നോട്ട് പോകുന്നതെന്ന് വി. ഡി.സതീശന്‍.


കാസർകോട്: കെ റെയിലില്‍ ഹൈക്കോടതിയുടെ വിധിയെ വരെ പരിഹസിച്ചാണ് സംസ്ഥാനം മുന്നോട്ട് പോകുന്നതെന്ന് വി. ഡി. സതീശന്‍. നിയമസഭയില്‍ പോലും ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ പിണറായി തയ്യാറാവുന്നില്ല. മെട്രോ പോലും നഷ്ടത്തില്‍ ഓടുമ്പോഴാണ് തട്ടിക്കൂട്ട് പദ്ധതിക്കായി കോടികള്‍ ചെലവഴിക്കുമെന്ന് മുഖ്യമന്ത്രി പറയുന്നത്, സില്‍വര്‍ ലൈനില്‍ സമരവുമായി മുന്നോട്ട് പോകുമെന്നും വി. ഡി. സതീശന്‍ കാസര്‍കോട്ട്‌ പറഞ്ഞു. കെ റെയില്‍ വിശദമായി പഠിച്ചിട്ടില്ലെന്നാണ് തരൂര്‍ പറഞ്ഞത്. തരൂര്‍ അനുകൂലമായോ പ്രതികൂലമായോ ഈ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല. യുഡിഎഫിന്റെ കയ്യിലുള്ള വിശദാംശങ്ങള്‍ അദ്ദേഹത്തിന് നല്‍കിയപ്പോള്‍ യുഡിഎഫ് ഉയര്‍ത്തിയ അതേ ചോദ്യങ്ങള്‍ തന്നെയാണ് തരൂരിനും ഉള്ളത്. പാര്‍ട്ടി നിലപാട് തന്നെയാണ് തനിക്കെന്ന് അറിയിച്ച് തരൂര്‍ കത്ത് നല്‍കിയിട്ടുണ്ടെന്നും വി. ഡി. സതീശന്‍ പറഞ്ഞു.
 

Post a Comment

أحدث أقدم