"അതിഥി തൊഴിലാളി" ഓട്ടോ ഡ്രൈവറുടെ മൂക്ക് ഇടിച്ചു തകര്‍ത്തു.

"അതിഥി തൊഴിലാളി" ഓട്ടോ ഡ്രൈവറുടെ മൂക്ക് ഇടിച്ചു തകര്‍ത്തു.
കോതമംഗലം: വാരപ്പെട്ടി മൈലൂരില്‍ അതിഥി തൊഴിലാളിയുടെ ഇടിയേറ്റ് ഓട്ടോ ഡ്രൈവറുടെ മൂക്കിന്റെ പാലം തകര്‍ന്നു. മുളവൂര്‍ കാരിക്കുഴി അലിയാര്‍ക്കാ (55) ണ് മര്‍ദനമേറ്റത്. തിങ്കളാഴ്ച വൈകീട്ട് ആറരയോടെയാണ് സംഭവം.
മൈലൂരിലെ മണിമുത്തുവെന്ന കശാപ്പ് കടയിലേക്ക് ആടുമായി ഗുഡ്സ് ഓട്ടോയില്‍ എത്തിയതാണ് അലിയാര്‍. ഇതിനിടെ മറ്റൊരു കശാപ്പുകടയിലെ സഹായിയായ അതിഥിത്തൊഴിലാളി എത്തി അലിയാരുമായി വാക്കുതര്‍ക്കം ഉണ്ടായി. പ്രകോപിതനായ അതിഥിത്തൊഴിലാളി അലിയാരുടെ മൂക്കില്‍ ഇടിക്കുകയായിരുന്നു.
എല്ലിന് പൊട്ടലേറ്റ് രക്തം ഒലിച്ച അലിയാരെ ഉടന്‍ അടിവാടുള്ള സ്വകാര്യ ഡിസ്പെന്‍സറിയിലെത്തിച്ച് പ്രഥമ ശുശ്രൂഷ നല്‍കി. പിന്നീട് കോതമംഗലത്ത സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് തുന്നിക്കെട്ടിട്ടു. രാത്രി വൈകിയിട്ടും ഇറക്കാനാവാതെ ആട് ഓട്ടോയില്‍ തന്നെയായിരുന്നു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കൂടുതല്‍ പോലീസിനെ വിന്യസിച്ചു. കോതമംഗലം പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Post a Comment

أحدث أقدم