ഷാന്‍ വധക്കേസ്: കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തതെന്ന് കരുതുന്നയാള്‍ പിടിയില്‍.
ആലപ്പുഴ: എസ്.ഡി.പി.ഐ. നേതാവ് കെ. എസ്. ഷാനെ കൊലപ്പെടുത്തിയ കേസില്‍ ഒരു പ്രതി കൂടി പിടിയിലായി. കൊലയാളി സംഘത്തില്‍പ്പെട്ട മണ്ണഞ്ചേരി സ്വദേശി അതുലാണ് പിടിയിലായത്. ഷാന്റെ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തയാള്‍ പിടിയിലാകുന്നത് ഇതാദ്യമായാണ്. എ.ഡി.ജി.പി. വിജയ് സാഖറേ ഇന്ന് കാലത്ത് നടത്തിയ പത്രസമ്മേളനത്തില്‍ പോലും ഈ അറസ്റ്റിനെ കുറിച്ചൊന്നും വെളിപ്പെടുത്തിയിരുന്നില്ല. പിന്നീടാണ് ഇത് സംബന്ധിച്ച വിവരം പുറത്തു വരുന്നത്. അതേസമയം ഔദ്യോഗിക സ്ഥിരീകരണം പുറത്തെത്തിയിട്ടില്ല.
കഴിഞ്ഞ ശനിയാഴ്ച രാത്രി ഏഴരയോടെയാണ് എസ്.ഡി.പി.ഐ. സംസ്ഥാന സെക്രട്ടറി കെ. എസ്. ഷാനെ ഒരു സംഘം വെട്ടിയത്. ഗുരുതരമായി പരിക്കേറ്റ ഷാന്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് മരിക്കുകയായിരുന്നു. ഷാന്റെ മരണത്തിന് മണിക്കൂറുകള്‍ക്കു പിന്നാലെ ആലപ്പുഴയിലെ ബി.ജെ.പി. നേതാവ് രഞ്ജിത്ത് ശ്രീനിവാസും കൊല്ലപ്പെട്ടു. ഞായറാഴ്ച പുലര്‍ച്ചെ ആറരയോടെ ഒരു സംഘം വീട്ടില്‍ക്കയറി അദ്ദേഹത്തെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ