പാമ്പനാർ സർക്കാർ ഹൈസ്കൂളിൽ കർഷകരെ ആദരിച്ചു.
പാമ്പനാർ : സർക്കാർ ഹൈസ്കൂളിൽ ദേശീയ കർഷക ദിനത്തോടനുബന്ധിച്ച് സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കർഷകരെ ആദരിക്കൽ ചടങ്ങും വിത്തു വിതരണവും നടന്നു. പീരുമേട് കൃഷിഓഫീസർ എസ്. മണികണ്ഠൻ പരിപാടി ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രഥമാദ്ധ്യാപകൻ എം. രമേഷ്, പി.ടി.എ. വൈസ് പ്രസിഡൻറ് ലാൽ കെ. പുത്തൻപുരയ്ക്കൽ, ബി.പി.സി. അനീഷ് തങ്കപ്പൻ, ദുർഗ ദിലീപ്, സീഡ് ക്ലബ്ബ് കൺവീനർ ഡി. സെൽവം, വി. കെ. വർഷ തുടങ്ങിയവർ പങ്കെടുത്തു.
إرسال تعليق