സി.പി.എം-സി.പി.ഐ സംഘര്‍ഷം; സി.പി.ഐ പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു.

സി.പി.എം-സി.പി.ഐ സംഘര്‍ഷം; സി.പി.ഐ പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു.
അങ്കമാലി: കാലടിയില്‍ സി.പി.എം-സി.പി.ഐ സംഘര്‍ഷത്തില്‍ രണ്ട് സി.പി.ഐ പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റതായി റിപ്പോർട്ട്. വെള്ളിയാഴ്ച രാത്രിയിലായിരുന്നു സംഘര്‍ഷം. 
പുതിയകര സ്വദേശികളായ സേവ്യര്‍, ക്രിസ്റ്റിന്‍ ബേബി എന്നിവര്‍ക്കാണ് വെട്ടേറ്റത്. വെട്ടേറ്റവരെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡിവൈഎഫ്‌ഐ യൂണിറ്റ് സെക്രട്ടറിയുടെ നേതൃത്വത്തിലാണ് ആക്രമണമെന്ന് സി.പി.ഐ. ആരോപിച്ചു. ക്രിസ്തുമസ് ആഘോഷവുമായി ബന്ധപ്പെട്ട്‌ കഴിഞ്ഞ ദിവസം തര്‍ക്കം ഉണ്ടായിരുന്നു. പിന്നീട് വീട് കയറി ആക്രമിക്കുകയായിരുന്നു. 
നേരത്തെ സി.പി.എം പ്രവര്‍ത്തകര്‍ സി.പി.ഐ.യില്‍ ചേര്‍ന്നതില്‍ പ്രദേശത്ത് തര്‍ക്കം നിലനിന്നിരുന്നു. ഇരുവിഭാഗവും ക്രിമിനല്‍ പശ്ചാത്തലം ഉള്ളവരാണെന്ന് പോലീസ് പറഞ്ഞു.

Post a Comment

വളരെ പുതിയ വളരെ പഴയ