സംസ്ഥാനത്ത് ഭാഗിക ലോക്ക്ഡൗൺ, കടകൾക്കും നിയന്ത്രണം.
തിരു.: ഒമിക്രോൺ പടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് രാത്രികാല നിയന്ത്രണം ഏർപ്പെടുത്തി. ഡിസംബർ 30 മുതൽ ജനുവരി 3 വരെയാണ് താൽക്കാലിക നിയന്ത്രണം ഏർപ്പെടുത്തിയത്. രാത്രി 10 മുതൽ രാവിലെ 5 വരെയാണ് നിയന്ത്രണം. പുതുവർഷ ആഘോഷങ്ങൾക്കും രാത്രികാല നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. കടകൾ രാത്രി 10 മണിക്ക് അടയ്ക്കണം. രാത്രികാലങ്ങളിലെ ആൾക്കൂട്ടവും അനാവശ്യ യാത്രയും അനുവദിക്കില്ല. നിയമം ലംഘിക്കുന്നവർക്ക് എതിരെ കേസെടുക്കും.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ