ജയലളിതയുടെ അഞ്ചാം ചരമവാർഷിക ദിനം ആചരിച്ചു.
ചെന്നൈ: മുൻ മുഖ്യമന്ത്രി ജയലളിതയുടെ അഞ്ചാം ചരമവാർഷിക ദിനം അണ്ണാ ഡി.എം.കെയുടെ ആഭിമുഖ്യത്തിൽ ആചരിച്ചു. ഇതോടനുബന്ധിച്ച് ചെന്നൈ മെറീന കടൽക്കരയിലെ ജയലളിത സമാധി പുഷ്പാലംകൃതമാക്കി. പാർട്ടി കോ ഓഡിനേറ്റർ ഒ. പന്നീർശെൽവം, ജോ. കോ ഓഡിനേറ്റർ എടപ്പാടി കെ. പളനിസാമി എന്നിവരുടെ നേതൃത്വത്തിൽ ഭാരവാഹികളും ജനപ്രതിനിധികളും പ്രവർത്തകരും പുഷ്പാജ്ഞലിയർപിച്ചു. തുടർന്ന് നേതാക്കളും പ്രവർത്തകരും പ്രതിജ്ഞ ചൊല്ലി. ഒ. പന്നീർശെൽവം പ്രതിജ്ഞാ വാചകം ചൊല്ലി.
സംസ്ഥാനത്തിൻ്റെ വിവിധ ഇടങ്ങളിൽ ജയലളിതയുടെ ചിത്രം വെച്ച് അലങ്കരിച്ച് അനുസ്മരണ പരിപാടികൾ സംഘടിപ്പിച്ചു. മിക്കയിടങ്ങളിലും അന്നദാനവും നടന്നു. 2016 ഡിസംബർ അഞ്ചിനാണ് ജയലളിത അന്തരിച്ചത് എന്നാണ് റിക്കോർഡുകൾ.
إرسال تعليق