പ്രതിയെ തിരഞ്ഞ് പോയ പൊലീസ് സംഘത്തിന്റെ വള്ളം മറിഞ്ഞു പൊലീസുകാരന്‍ മരിച്ചു.

പ്രതിയെ തിരഞ്ഞ് പോയ പൊലീസ് സംഘത്തിന്റെ വള്ളം മറിഞ്ഞു; ഒരു പൊലീസുകാരന്‍ മരിച്ചു.
വര്‍ക്കല: പോത്തൻകോട് സുധീഷ് വധക്കേസിലെ പ്രതി ഒട്ടകം രാജേഷിനെ തിരഞ്ഞ് പോയ പൊലീസ് സംഘത്തിന്റെ വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ ഒരു പൊലീസുകാരന്‍ മരിച്ചു. വള്ളം മറിഞ്ഞ് കാണാതായ പൊലീസുകാരനാണ് മരിച്ചത്. എസ്.എ.പി. ക്യാംപിലെ ബാലു എന്ന പൊലീസുകാരനാണ് മരിച്ചത്.
      വര്‍ക്കല ഇടവ പണയില്‍ക്കടവില്‍ ഉച്ചയ്‌ക്ക് ഒരു മണിയോടെയായിരുന്നു അപകടം. പോത്തന്‍കോട് സുധീഷ് വധക്കേസിലെ പ്രതി ഒട്ടകം രാജേഷിനെ അന്വേഷിച്ചു പോയ പൊലീസ് സംഘമാണ് അപകടത്തില്‍ പെട്ടത്. വര്‍ക്കല സിഐയും രണ്ട് പൊലീസുകാരുമാണ് വള്ളത്തില്‍ ഉണ്ടായിരുന്നത്. രണ്ടു പേരെ രക്ഷപ്പെടുത്തിയെങ്കിലും ബാലു എന്ന പൊലീസുകാരനെ കാണാതെ ആവുകയായിരുന്നു. നാട്ടുകാരും പൊലീസുകാരും ചേര്‍ന്ന് മുക്കാല്‍ മണിക്കൂറിലധികം നടത്തിയ തെരച്ചിലിന് ഒടുവിലാണ് അദ്ദേഹത്തെ കണ്ടെത്തിയത്. പ്രാഥമിക ചികിത്സ നല്‍കി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സുധീഷ് വധക്കേസിലെ പ്രതി അവിടെയുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്നാണ് പൊലീസുകാര്‍ പണയില്‍ക്കടവിലേക്ക് എത്തിയത്. ചെളിയില്‍ തട്ടിയാണ് വള്ളം മറിഞ്ഞത് പ്രദേശവാസികള്‍ പറയുന്നു.

Post a Comment

വളരെ പുതിയ വളരെ പഴയ