ഇന്ന് 44 പേർക്ക് കൂടി ഒമിക്രോൺ രോഗബാധ.
തിരു.: സംസ്ഥാനത്ത് ഒമിക്രോൺ ആശങ്ക വർദ്ധിക്കുന്നു. വെള്ളിയാഴ്ച പുതിയതായി 44 പേർക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു.
പുതിയതായി രോഗം സ്ഥിരീകരിച്ചവരിൽ 27 പേര് ലോ റിസ്ക് രാജ്യങ്ങളില്‍ നിന്ന് എത്തിയവരാണ്. ഏഴു പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
എറണാകുളത്ത് 12, കൊല്ലം 10, തിരുവനന്തപുരം എട്ട്, തൃശൂര്‍ നാല്, കോട്ടയം, പാലക്കാട്, മലപ്പുറം, കണ്ണൂര്‍ രണ്ട് വീതം, ആലപ്പുഴ, ഇടുക്കി ഒന്ന് വീതം എന്നിങ്ങനെയാണ് ഒമിക്രോൺ സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകൾ.
إرسال تعليق