വ്യാപാരികൾക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം അപ്രായോഗികം; വ്യാപാരി വ്യവസായി സമിതി.

വ്യാപാരികൾക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം അപ്രായോഗികം;  വ്യാപാരി വ്യവസായി സമിതി.
വ്യാപാര സ്ഥാപനങ്ങളിൽ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമായും പ്രദർശിപ്പിക്കണമെന്ന നടപടി പിൻവലിക്കണമെന്നും വ്യാപാരികൾക്ക് കോവിഡ് വാക്സിൻ നൽകുന്നതിന് മുൻഗണന നൽകണമെന്നും വ്യാപാരി വ്യവസായി സമതി  കോഴിക്കോട് ജില്ലാ നേത്യയോഗം അധികാരികളോട് ആവശ്യപ്പെട്ടു..
       പൊതുഗതാഗതത്തിലും സർക്കാർ ഓഫീസുകളിലും ഇല്ലാത്ത മാനദണ്ഡം വ്യാപാരികൾക്ക് നേരേ മാത്രം അടിച്ചേൽപ്പിക്കുന്ന നടപടി പ്രതിഷേധാർഹമാണ്. തുറക്കുന്ന വ്യാപാര സ്ഥാപനങ്ങൾ 72 മണിക്കൂർ ഇടവിട്ട് കോവിഡ് ടെസ്റ്റ് ചെയ്ത് സർട്ടിഫിക്കറ്റ് പ്രദർശിപ്പിക്കുക എന്നത് തികച്ചും അപ്രായോഗികമാണ്. ജനങ്ങളുമായി ഏറെ ബദ്ധപ്പെട്ടു പ്രവർത്തിക്കുന്ന വ്യാപാരികൾക്ക് അടിയന്തര പ്രാധാന്യത്തോടെ  വാക്സിൻ ലഭ്യമാക്കാനുള്ള നടപടിയാണ് വേണ്ടതെന്നും വ്യാപാരി വ്യവസായി  ജില്ലാ നേത്യയോഗം അധികാരികളോട് ആവശ്യപ്പെട്ടു.
ഇത് സംബന്ധിച്ച നിവേദനം കലക്ടർക്കും മുഖ്യമന്ത്രിക്കും ഇ മെയിലായി അയച്ചു 
        യോഗത്തിൽ ജില്ലാ പ്രസിഡന്റ് സൂര്യ അബ്ദുൽ ഗഫൂർ അദ്ധ്യക്ഷത വഹിച്ചു. സി. കെ. വിജയൻ, ടി. മരക്കാർ, കെ. എം. റഫീഖ്,  ടി. എം. ശശിധരൻ, സി. വി. ഇഖ്ബാൽ,  സന്തോഷ് സെബാസ്റ്റ്യൻ, ഗഫൂർ രാജധാനി,  കെ. സോമൻ, കെ. സുധ,  എ. പി. ശ്രീജ എന്നിവർ സംസാരിച്ചു,

Post a Comment

أحدث أقدم