30-ന് ഓട്ടോ, ടാക്സി പണിമുടക്ക്.
തിരു.: മോട്ടോർ തൊഴിലാളി സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ ഓട്ടോ, ടാക്സി, ലൈറ്റ് മോട്ടോർ തൊഴിലാളികൾ 30-ന് പണിമുടക്കും. 24 മണിക്കൂറാണ് പണിമുടക്ക്.
ഓട്ടോ, ടാക്സി നിരക്കുകൾ പുതുക്കുക, പഴയ വാഹനങ്ങളിൽ ജി.പി.എസ്. ഒഴിവാക്കുക, വാഹനം പൊളിക്കൽ നിയമം 20 വർഷമാക്കി നീട്ടുക, ഇ-ഓട്ടോറിക്ഷകൾക്ക് പെർമിറ്റ് നിർബന്ധമാക്കുക തുടങ്ങി വിവിധ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്.
നടപടിയുണ്ടായില്ലെങ്കിൽ ജനുവരിയിൽ അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കുമെന്ന് സമരസമിതി കൺവീനർ കെ. എസ്. സുനിൽ കുമാർ അറിയിച്ചു.
അതേസമയം, സർക്കാർ നിരക്ക് വർദ്ധിപ്പിച്ചു നൽകിയിട്ടില്ലെങ്കിലും, പെട്രോൾ, ഡീസൽ വില വർദ്ധനവ് ഉണ്ടാകുമ്പോൾ, ഓട്ടോ ടാക്സി നിരക്കുകൾ കൂട്ടിയാണ് പലരും വാങ്ങുന്നത്. സ്പെയർപാർട്ട്സ്, ഇന്ധന വില, നടുവൊടിക്കുന്ന റോഡ് തുടങ്ങി പല പ്രശ്നങ്ങളും പറഞ്ഞാണ് കൂടുതൽ ചാർജ് വാങ്ങുന്നത്. ചില റൂട്ടുകളിലേക്ക് ഓട്ടോറിക്ഷകൾ ഓട്ടം വരാറില്ലെന്ന ആക്ഷേപം പലയിടങ്ങളിലും വ്യാപകമാണ്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ