സമരം പിന്‍വലിച്ചു. ഇന്നു മുതല്‍ ഡോക്‌ടര്‍മാര്‍ ഡ്യൂട്ടിക്ക് കയറും.

സമരം പിന്‍വലിച്ചു. ഇന്നു മുതല്‍ ഡോക്‌ടര്‍മാര്‍ ഡ്യൂട്ടിക്ക് കയറും.
തിരു.: സംസ്ഥാനത്ത് പിജി ഡോക്ടര്‍മാര്‍ നടത്തി വന്ന സമരം പിന്‍വലിച്ചു. ഇന്നു വെള്ളിയാഴ്‌ച മുതല്‍ ഡോക്‌ടര്‍മാര്‍ ഡ്യൂട്ടിക്ക് കയറും. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ലഭിച്ച ഉറപ്പുകള്‍ക്ക് പിന്നാലെയാണ് സമരം പിന്‍വലിച്ചതെന്ന് കെ.എം.പി.ജി.എ അറിയിച്ചു. സ്റ്റൈപ്പന്‍ഡ് വര്‍ദ്ധനവ്, അലവന്‍സുകള്‍ എന്നിവയില്‍ എത്രയും വേഗം തീരുമാനം ഉണ്ടാക്കാന്‍ ഇടപെടുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ഉറപ്പ് ലഭിച്ചു. ജോലിഭാരം, ഡോക്ടര്‍മാരുടെ കുറവ് എന്നിവയില്‍ കെ.എം.പി.ജി.എ സമഗ്രമായ റിപ്പോര്‍ട്ട് സര്‍ക്കാരിന് നല്‍കും. മന്ത്രിയുമായി നടത്തിയ ചര്‍ച്ചയിലെ പുരോഗതി കണക്കിലെടുത്ത് എമര്‍ജന്‍സി ഡ്യൂട്ടികളിലേക്ക് തിരികെ പ്രവേശിക്കാന്‍ പി.ജി. ഡോക്ടര്‍മാരുടെ അസോസിയേഷന്‍ നേരത്തെ തീരുമാനിച്ചിരുന്നു. കാഷ്വാലിറ്റി, ലേബര്‍ റൂം, ശസ്ത്രക്രിയ എന്നീ വിഭാഗങ്ങളില്‍ ഇന്ന് രാവിലെ മുതല്‍ പിജി ഡോക്ടര്‍മാര്‍ ജോലിയില്‍ പ്രവേശിച്ചു. അഞ്ച് ദിവസം എമര്‍ജന്‍സി ഡ്യൂട്ടികള്‍ ബഹിഷ്കരിച്ച്‌ പിജി ഡോക്ടര്‍മാര്‍ സമരം ചെയ്തതിന് പിന്നാലെ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് രണ്ട് തവണയാണ് ചര്‍ച്ചയ്ക്ക് വിളിച്ചത്. ജോലി ഭാരം കണക്കിലെടുത്ത് റസിഡ‍ന്‍റ് മാനുവല്‍ നടപ്പാക്കാനും ബുദ്ധിമുട്ടുകള്‍ പഠിക്കാന്‍ പ്രത്യേക സമിതിയെ നിയോഗിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

Post a Comment

വളരെ പുതിയ വളരെ പഴയ