രാഷ്ട്രപതി 21 ന് കേരളത്തിൽ. നാലു ദിവസം ഉണ്ടാകും.
തിരു.: രാഷ്ട്രപതി റാംനാഥ് കോവിന്ദ് നാല് ദിവസത്തെ കേരള സന്ദർശനത്തിനായി 21 ന് എത്തും. ഉച്ചയ്ക്ക് 12.30ന് കണ്ണൂരിലെത്തും. 3.30നു കാസർകോട്ട് കേന്ദ്ര സർവകലാശാലയുടെ ബിരുദദാന സമ്മേളനത്തിൽ പങ്കെടുക്കും. കണ്ണൂരിലേക്കു മടങ്ങുന്ന അദ്ദേഹം അവിടെ നിന്നു വിമാനത്തിൽ കൊച്ചിയിലെത്തും. 22 ന് കൊച്ചി നേവൽ ബേസിലെ വിവിധ പരിപാടികളിൽ പങ്കെടുക്കും. 23 ന് രാവിലെ തിരുവനന്തപുരത്ത് എത്തുന്ന രാഷ്ട്രപതി, 11.30ന് പൂജപ്പുരയിൽ പി. എൻ. പണിക്കർ ഫൗണ്ടേഷൻ സ്ഥാപിച്ച പി. എൻ. പണിക്കരുടെ പ്രതിമ അനാച്ഛാദനം ചെയ്യും. അന്നു രാജ്ഭവനിൽ താമസിച്ച ശേഷം 24 ന് രാവിലെ മടങ്ങും.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ