രഞ്ജിത്തിന്റെ കൊലപാതകം: 10 എസ്ഡിപിഐയ്ക്കാർ കസ്റ്റഡിയിൽ.
ആലപ്പുഴ: ബിജെപി നേതാവ് അഡ്വ. രഞ്ജിത്ത് ശ്രീനിവാസന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് 10 എസ്ഡിപിഐ പ്രവർത്തകരെ പോലീസ് കസ്റ്റഡിയിൽ എടുത്തു. കഴിഞ്ഞ ദിവസം രാത്രിയാണ് ഇവരെ കസ്റ്റഡിയിൽ എടുത്തത്. പ്രതികൾ ഉപയോഗിച്ചതെന്ന് കരുതുന്ന രണ്ടു ബൈക്കുകൾ മണ്ണഞ്ചേരി ഭാഗത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിട്ടുണ്ട്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ