സിദ്ധ ദിനാഘോഷത്തിന് തുടക്കമായി.

സിദ്ധ ദിനാഘോഷത്തിന് തുടക്കമായി.
കോട്ടയം: ഡിസംബർ 23ാം തീയതി നടക്കുന്ന അഞ്ചാമത് ദേശീയ സിദ്ധ ദിനാഘോഷങ്ങളുടെ ഭാഗമായി കോട്ടയം ജില്ലയിലുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു കൊണ്ടുള്ള ലോഗോ പ്രകാശനം കോട്ടയം ജില്ലാ കളക്ടർ ഡോ: പി. കെ.  ജയശ്രീ നിർവ്വഹിച്ചു. കോട്ടയം കളക്ട്രേറ്റിൽ വച്ച്  നടന്ന ചടങ്ങിൽ സിദ്ധാ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ സംസ്ഥാന ജനറൽ സെക്രട്ടറി ഡോ: രാഹുൽ വി. എ., കോട്ടയം ജില്ലാ സെക്രട്ടറി ഡോ: ജിത്തു പ്രകാശ്, പി ആർ ഒ ഡോ: അഖിൽ സുഭാഷ്, വൈക്കം ഏരിയ സെക്രട്ടറി ഡോ: ഹരിശങ്കർ എന്നിവർ പങ്കെടുത്തു. 

Post a Comment

വളരെ പുതിയ വളരെ പഴയ