സൈനിക സ്‌കൂള്‍ പ്രവേശന പരീക്ഷയ്‌ക്ക് അപേക്ഷിക്കാനുള്ള തീയതി നീട്ടി.
ഡല്‍ഹി: രാജ്യത്തെ വിവിധ സൈനിക സ്‌കൂളുകളിലേയ്‌ക്കുള്ള പ്രവേശനത്തിനായി നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി(എന്‍ടിഎ) നടത്തുന്ന 2022ലെ പ്രവേശന പരീക്ഷയ്‌ക്ക് അപേക്ഷിക്കാനുള്ള തീയതി നീട്ടി. നവംബര്‍ അഞ്ച് വരെയാണ് നീട്ടിയിരിക്കുന്നത്. ആറാം ക്ലാസ്സിലേയ്‌ക്കും ഒന്‍പതാം ക്ലാസ്സിലേയ്‌ക്കും പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നവംബര്‍ അഞ്ച് വൈകിട്ട് അഞ്ച് മണി വരെ അപേക്ഷ സമര്‍പ്പിക്കാമെന്ന് എന്‍ടി വ്യക്തമാക്കി. പരീക്ഷ ഫീസ് അടയ്‌ക്കാനുള്ള അവസാന തീയതി നവംബര്‍ അഞ്ച് രാത്രി 11.50 വരെയാണ്. വിദ്യാര്‍ത്ഥികള്‍ക്ക് https://www.aissee.nta.nic.in എന്ന ലിങ്ക് വഴി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. നവംബര്‍ 7 മുതല്‍ 21 വരെ അപേക്ഷയില്‍ തിരുത്തലുകള്‍ വരുത്താന്‍ അവസരമുണ്ട്. 2022 ജനുവരി ഒന്‍പതിനാണ് നിലവില്‍ പ്രവേശന പരീക്ഷ നടത്താന്‍ തീരുമാനം എടുത്തിരിക്കുന്നത്.
إرسال تعليق