ഓഫീസുകളില്‍ ബയോമെട്രിക് പഞ്ചിംഗ് പുനഃസ്ഥാപിക്കുന്നു.
ന്യൂഡൽഹി: കേന്ദ്രസര്‍ക്കാര്‍ ഓഫീസുകളില്‍ ബയോമെട്രിക് പഞ്ചിംഗ് പുനഃസ്ഥാപിക്കുന്നു. ഹാജര്‍ രേഖപ്പെടുത്തുന്നതിന് മുമ്പും ശേഷവും എല്ലാ ജീവനക്കാരും അവരുടെ കൈകള്‍ അണു വിമുക്തമാക്കുന്നുണ്ടെന്നും ഉറപ്പാക്കേണ്ടത് വകുപ്പ് മേധാവികളുടെ ഉത്തരവാദിത്തമാണെന്ന് മന്ത്രാലയം വ്യക്തമാക്കി. എല്ലാ ജീവനക്കാരും അവരുടെ ഹാജര്‍ രേഖപ്പെടുത്തുമ്പോൾ ആറടി ശാരീരിക അകലം പാലിക്കണം. ആവശ്യമെങ്കില്‍, തിരക്ക് ഒഴിവാക്കാന്‍ അധിക ബയോമെട്രിക് ഹാജര്‍ മെഷീനുകള്‍ സ്ഥാപിക്കാമെന്ന് പേഴ്‌സണല്‍ മന്ത്രാലയം ഉത്തരവില്‍ വ്യക്തമാക്കി.
എല്ലാ ജീവനക്കാരും അവരുടെ ഹാജര്‍ രേഖപ്പെടുത്തുന്ന സമയത്ത് ഉള്‍പ്പടെ എല്ലാ സമയത്തും മാസ്‌കുകള്‍ ധരിക്കണം. മീറ്റിങ്ങുകളും കോണ്‍ഫറന്‍സുകളും കഴിയുന്നത്ര ഓണ്‍ലൈന്‍ ആയി തുടരും. പൊതു താല്‍പര്യം കണക്കിൽ എടുത്തായിരിക്കണം ഇത് സംബന്ധിച്ച തീരുമാനം എടുക്കേണ്ടത്. എല്ലാ ഉദ്യോഗസ്ഥരും കൊറോണ ജാഗ്രത മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് മന്ത്രാലയം നിര്‍ദ്ദേശിച്ചു.
إرسال تعليق