കെ റെയിലിനും കർഷക ബില്ലിന്റെ അനുഭവം ഉണ്ടാകും: ചെന്നിത്തല.

കെ റെയിലിനും കർഷക ബില്ലിന്റെ അനുഭവം ഉണ്ടാകും: ചെന്നിത്തല.
കൊയിലാണ്ടി: കേരളത്തിനു കോടികളുടെ അധികബാധ്യത വരുത്തുന്നതും ദൂരവ്യാപക പരിസ്ഥിതി പ്രശ്നങ്ങൾക്ക് ഇടയാക്കുന്നതും വ്യാപകമായ കുടിയൊഴിക്കലിനു കാരണമാകുന്നതുമായ കെ റെയിൽ പദ്ധതി നടപ്പാക്കാൻ കോൺഗ്രസ് അനുവദിക്കില്ലെന്നു രമേശ് ചെന്നിത്തല. അതിശക്തമായ സമരം കെ റെയിലിനെതിരെ സംസ്ഥാനത്തുണ്ടാകും. കർഷക ബില്ലിനുണ്ടായ അതേ അനുഭവമാണു കെ റെയിലിന്റെ കാര്യത്തിലും ഉണ്ടാകാൻ പോകുന്നത്. ഡിസിസി സംഘടിപ്പിച്ച കെ റെയിൽ പ്രതിരോധ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 1483 ഹെക്ടർ ഭൂമി ഏറ്റെടുത്ത് ഒട്ടേറെ തുരങ്ക പാതകളും നീരൊഴുക്ക് തടസ്സപ്പെടുത്തുന്ന പടുകൂറ്റൻ കരിങ്കൽക്കെട്ടുകളും പാലങ്ങളും തീർക്കുന്ന പദ്ധതി സ്ഥായിയായ വികസനമല്ല കൊണ്ടു വരിക. അഴിമതിക്കും കൊള്ളയ്ക്കും വേണ്ടിയാണ് ഈ പദ്ധതി ധൃതിയിൽ നടപ്പാക്കുന്നത്. കേന്ദ്രത്തിന്റെ അംഗീകാരം ലഭിക്കാത്ത പദ്ധതി ഇത്ര തിടുക്കപ്പെട്ടു നടത്തുന്നത് സംശയാസ്പദമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. 
       ഡിസിസി പ്രസിഡന്റ് കെ. പ്രവീൺ കുമാർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ എൻ. വി. ബാലകൃഷ്ണൻ, ടി. ടി. ഇസ്മായിൽ, സി. വി. ബാലകൃഷ്ണൻ, വി. വി. സുധാകരൻ, വി. ടി.സുരേന്ദ്രൻ എന്നിവർ പ്രസംഗിച്ചു.

Post a Comment

വളരെ പുതിയ വളരെ പഴയ