ചായക്കട നടത്തിയ വരുമാനം കൊണ്ട് ലോകം ചുറ്റിയ കൊച്ചി കടവന്ത്ര സ്വദേശി വിജയൻ അന്തരിച്ചു.

ചായക്കട നടത്തിയ വരുമാനം കൊണ്ട് ലോകം ചുറ്റിയ കൊച്ചി കടവന്ത്ര സ്വദേശി വിജയൻ അന്തരിച്ചു.


കൊച്ചി: ചായക്കട നടത്തിയ വരുമാനം കൊണ്ട് ലോകം ചുറ്റിയ കൊച്ചി കടവന്ത്ര സ്വദേശി വിജയൻ അന്തരിച്ചു. 76 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.

       ഭാര്യ മോഹനയ്ക്കൊപ്പം 26 രാജ്യങ്ങളാണ് വിജയൻ സഞ്ചരിച്ചത്. 16 വർഷം കൊണ്ടായിരുന്നു യാത്ര. 2007 ലായിരുന്നു ആദ്യ വിദേശയാത്ര. ഈജിപ്തിലേക്കായിരുന്നു ആദ്യ സന്ദർശനം. അവസാനമായി യാത്ര ചെയ്തത് റഷ്യയിലേക്കും. റഷ്യൻ സന്ദർശനത്തിന് മുൻപായി മന്ത്രി മുഹമ്മദ് റിയാസ് ഇവരുടെ ഹോട്ടൽ സന്ദർശിച്ചിരുന്നു. മാമു, മായി എന്നിങ്ങനെയാണ് ഇവരെ വിശേഷിപ്പിച്ചിരുന്നത്.

     ഇന്നലെയാണ് ഈ ദമ്പതികൾ പങ്കെടുത്ത ഒരു ചിരി ഇരു ചിരി ബമ്പർ ചിരി എന്ന പരിപാടി മഴവിൽ മനോരമ ചാനലിൽ സംപ്രേഷണം ചെയ്തത്.

    ആ പരിപാടിയിൽ വച്ച് തൻ്റെ അടുത്ത യാത്ര ജപ്പാനിലേക്ക് ആയിരിക്കുമെന്ന് പറയുകയും ചെയ്തിരുന്നു. സഹധർമ്മിണി മോഹനയേയും ജപ്പാൻ യാത്രയും ബാക്കിയാക്കിയാണ് വിജയൻ കടന്നു പോകുന്നത്.

Post a Comment

വളരെ പുതിയ വളരെ പഴയ