ഗുണ്ടാസംഘങ്ങളുടെ കുടിപ്പക, യുവാവിനെ ബോംബെറിഞ്ഞ് കൊന്നു.
ആലപ്പുഴ: ഗുണ്ടാസംഘങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിനെത്തുടർന്നു നേതാവിനെ ബോബെറിഞ്ഞു വെട്ടി കൊലപ്പെടുത്തി. തോണ്ടൻ കുളങ്ങര ക്ഷേത്രത്തിനു സമീപം കിളിയൻ പറമ്പിൽ ലേ കണ്ണൻ എന്നു വിളിക്കുന്ന അരുൺകുമാറാ(29)ണു കൊല്ലപ്പെട്ടത്.
വ്യാഴാഴ്ച രാത്രി എട്ടു മണിയോടെയാണ് സംഭവം. വൈകുന്നേരം ചാത്തനാട് സ്വദേശി രാഹുൽ രാധാകൃഷ്ണനെ വീട്ടിൽ കയറി ആക്രമിച്ചിരുന്നു. ഇതിന്റെ പ്രത്യാക്രമണത്തിലാണു കണ്ണൻ കൊല്ലപ്പെട്ടത്. കണ്ണനും രാഹുലും ഒരേ സംഘത്തിലായിരുന്നു. അടുത്തിടെയാണു ശത്രുതയിലായത്. മയക്കുമരുന്നും കഞ്ചാവും വിൽപ്പന നടത്തിയ കേസിലും പോലീസിനെ ആക്രമിച്ച കേസിലും ഇവർ പ്രതികളാണ്. കാപ്പ നിയമപ്രകാരം ജയിലിലായിരുന്ന ഇരുവരും അടുത്തിടെയാണു പുറത്തിറങ്ങിയത്.
മൂന്നു വർഷം മുൻപു കണ്ണനെതിരേ സാക്ഷി പറഞ്ഞവരെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അന്വേഷിച്ചു ചെന്നപ്പോഴാണ് പോലിസിനു നേരെ ആക്രമണമുണ്ടായത്. അന്നു വീടിനു സമീപത്ത് ഒളിച്ചിരുന്ന ഇവരെ പിടികൂടാൻ ചെന്നപ്പോഴാണ് രണ്ടു പോലീസുകാരെ മഴുവിനു വെട്ടി പരിക്കേൽപ്പിച്ചത്. ദേഹത്തു വെള്ളം തെറിപ്പിച്ചതു ചോദ്യം ചെയ്ത ഒരു വയോധികനെ അടുത്തിടെ കണ്ണന്റെ നേതൃത്വത്തിലുള്ള സംഘം വെട്ടിയതായും കേസുണ്ട്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ