പള്ളിത്തർക്കത്തിൽ കെ. ടി. തോമസ് കമ്മീഷൻ ശുപാർശ പരിഗണനയിൽ എന്ന് സർക്കാർ.
കൊച്ചി: ഓർത്തഡോക്‌സ് - യാക്കോബായ പള്ളി തർക്കത്തിൽ കെ. ടി. തോമസ് കമ്മീഷൻ ശുപാർശകൾ പരിഗണനയിലെന്ന് സർക്കാർ ഹൈക്കോടതിയിൽ. തർക്കപരിഹാരത്തിന് ഹിതപരിശോധന വേണമെന്നാണ് ശുപാർശയിൽ ഉണ്ടായിരുന്നത്. നിയമം കൊണ്ടുവരാൻ ഉദ്ദേശിക്കുന്നുണ്ടോ എന്ന നിലപാട് അറിയിക്കാൻ സർക്കാരിന് കോടതി നിർദ്ദേശം നൽകി. ഹർജി ഈ മാസം 22ലേക്ക് മാറ്റി.
അതേസമയം, കോടതി വിധികളിൽ ചിലത് നടപ്പാക്കാൻ സർക്കാർ വ്യഗ്രത കാട്ടുമ്പോൾ, മറ്റ് ചിലത് എങ്ങനെ നടപ്പിലാക്കാതിരിക്കാമെന്നും അതുവഴി ചില പ്രത്യേക സമൂഹത്തെ ചൊടിപ്പിക്കാതിരിക്കാനുമാണ് ശ്രമമെന്ന് ആക്ഷേപമുണ്ട്.
إرسال تعليق